യുവ നടനെതിരെ സരിത എസ് നായര്‍ രംഗത്ത്
സോളാര്‍ നായിക സരിത എസ് നായര്‍ രാഷ്ട്രീയം വിട്ട് സിനിമയില്‍ കയറി പിടിച്ചിരിക്കുകയാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലേക്ക് കാലെടുത്തുവയ്ക്കുന്ന സരിത ഇപ്പോള്‍ ഒരു യുവ നടനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ആരാണീ യുവനടനെന്നല്ല, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌കര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനും ടെലിവിഷന്‍ അവതാരകനുമായ നീരജ് മാധവ്! നീരജ് മാധവ് ടെലിവിഷന്‍ പരിപാടിയക്കിടെ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് സരിതയുടെ പരാതി.

ടമാര്‍ പഠാര്‍ എന്ന് പറഞ്ഞാണ് നീരജ് തന്നെ വിശേഷിപ്പിച്ചതെന്നാണ് സരിതയുടെ ആരോപണം. സാധാരണക്കാരായ എല്ലാവര്‍ക്കും ഈ വാക്കിന്റെ അര്‍ത്ഥം അറിയാവുന്നതുമാണെന്നൊക്കെ പറഞ്ഞുകൊണ്ടാണ് സരിത രംഗത്തെത്തിയിരിക്കുന്നത്.
സരിതയുടെ ഈ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ അറിയില്ല. ഇന്നിരിക്കിലും വാട്‌സ് ആപ്പ് വീഡിയോയിലൂടെയാണ് തന്നെ യുവനടന്‍ പരിഹസിച്ചു എന്ന പരാതിയുമായി സരിത രംഗത്ത് വന്നിരിയ്ക്കുന്നത്.
ചാനലുകളില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ രൂപത്തില്‍ പുറത്തുവരില്ല എന്നുള്ളതുകൊണ്ടാണ് നവ മാധ്യമത്തെ ആശ്രയിച്ചതെന്നും ഇത്തരത്തില്‍ പരിഹസിക്കുന്നതില്‍ സങ്കടമുണ്ടെന്നും സരിത പറയുന്നു.


Click it and Unblock the Notifications











