സരിത സിനിമയില്‍ നായികയാകുന്നു?
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഇപ്പോള്‍ കേരളത്തിലെ പ്രധാന സെലിബ്രിറ്റികളില്‍ ഒരാളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമൂഹ്യ സേവന മേഖലയിലേക്കും അവര്‍ തിരിഞ്ഞിരിക്കുന്നു. മൂകാംബികയില്‍ ദര്‍ശനത്തിന് ചെന്നപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആരാധകരുടെ തിരക്ക്...
ഇത്രയും പ്രശസ്തയായ ഒരാളെ സിനിമയിലെടുത്താല്‍ എങ്ങനെയിരിക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ സരിത അത്ര പിറകിലും അല്ല. കാര്യങ്ങള്‍ സിനിമയിലേക്ക് തന്നെയാണ് പോകുന്നത്.

സരിത ഒരു സിനിമയിലെ നായികയാകുമോ... ? ചോദ്യത്തിന്റെ ഉത്തരം ഇനി നല്‍കേണ്ടത് സരിത തന്നെയാണ്. വിദേശ മലയാളിയായ ഒരു യുവാവ് സരിതയെ വച്ച് സിനിമ പിടിക്കാന്‍ ഇറങ്ങുകയാണ്. മംഗളം പത്രത്തിന്റെ ഓണ്‍ലൈനില്‍ ആണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സിനിമിക്കായി കഥയെല്ലാം ഒരുങ്ങിക്കഴിഞ്ഞുവത്രെ. സരിതയോട് ഇക്കാര്യം സംസാരിക്കാന്‍ ആളേയും ഏര്‍പ്പാടാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണല്ലോ സരിത. അപ്പോള്‍ കോടതിയുടെ അനുമതി കൂടി വേണം. എല്ലാം തയ്യാറായാല്‍ 20 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ്.
മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധാനത്തിന് പ്രശസ്ത ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് മികവ് തെളിയിച്ച ഒരാളാണത്രെ രംഗത്തുള്ളത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആരാണ് സിനിമക്ക് പിന്നിലുള്ളതെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. കാര്യങ്ങള്‍ എല്ലാം ശരിയായാല്‍ ചിങ്ങം ഒന്നിന് ഷൂട്ടിങ് തുടങ്ങിമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











