Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയ് ആരാധകര്‍ ആര്‍പ്പ് വിളിച്ചത് ചുമ്മാതല്ല! സര്‍ക്കാര്‍ കേരളത്തില്‍ കൊടുങ്കാറ്റായി, കോടികള്‍ വാരും

മലയാളത്തില്‍ ഈ വര്‍ഷം ബിഗ് റിലീസ് സിനിമകളുടെ മേളമാണ്. ഒക്ടോബറില്‍ കായംകുളം കൊച്ചുണ്ണി തരംഗമായതിന് പിന്നാലെ തമിഴില്‍ നിന്നും ബിഗ് റിലീസായി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. എര്‍ആര്‍ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന സര്‍ക്കാരില്‍ വിജയ് നായകനാവുന്നു എന്നതായിരുന്നു കേരളത്തില്‍ ഇത്രയധികം പ്രധാന്യം ലഭിക്കാന്‍ കാരണം.
വിജയ് ചിത്രം സര്‍ക്കാരിന് മുന്നില്‍ കേരളം കീഴടങ്ങി, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും! ഓഡിയന്‍സ് റിവ്യൂ
ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം!
കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരം വിജയ് ആണ്. അതിനാല്‍ തന്നെ വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണമാണ് എല്ലായിപ്പോഴും ലഭിക്കാറുള്ളത്. ഇത്തവണ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും കായംകുളം കൊച്ചുണ്ണിയെയും തകര്‍ത്ത് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ വരവ്. ബോക്സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നാണ് സൂചന.
ഭാവന, ശ്രിയ, മേഘ്ന, സ്വാതി, ഈ വര്‍ഷം സ്നേഹിച്ച് വിവാഹിതരായത് 4 താരസുന്ദരിമാര്‍! എല്ലാവരും കിടുവാണ്

സര്‍ക്കാരിന് കിട്ടിയ സ്വീകരണം
മലയാളത്തിന് എക്കാലവും അഭിമാനിക്കാനുള്ള വരവായിരുന്നു കായംകുളം കൊച്ചുണ്ണി നടത്തിയത്. ബിഗ് റിലീസ് എന്ന് പറഞ്ഞെത്തിയ കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകളായിരുന്നു റിലീസ് ദിവസം ലഭിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായി അഭിനയിച്ച സര്‍ക്കാരിന് 412 ഓളം സ്ക്രീനുകളായിരുന്നു റിലീസ് ദിവസം ലഭിച്ചത്. മൂന്നുറിലധികം ഫാന്‍സ് ഷോ കളായിരുന്നു സംഘടിപ്പിച്ചിരുന്നത്. അതില്‍ 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോ കളുമായിരുന്നു. പല സെന്ററുകളിലും പുലര്‍ച്ചെ നാലര മണിയോടെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. 561 സ്ക്രീനുകളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

കോടികള്‍ വാരിക്കൂട്ടി...
കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് നാനൂറിന് മുകളില്‍ പ്രദര്‍ശനം ലഭിക്കുന്നത്. റിലീസിന് മുന്‍പ് മൂന്‍കൂട്ടിയുള്ള ബുക്കിംഗും തകൃതിയായി നടന്നിരുന്നു. കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന കണക്കായിരുന്നു അഡ്വാന്‍സ് ബുക്കിംഗിലൂടെ സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത് മൂന്ന് കോടിയോളം രൂപ ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍ പുറത്ത് വന്നത്. ഈ വര്‍ഷം ഇത്രയും വലിയൊരു തുക ലഭിക്കുന്ന ആദ്യ സിനിമ എന്ന നേട്ടവും സര്‍ക്കാര്‍ നേടിയിരിക്കുകയാണ്.

കോടികളോ?
റെക്കോര്‍ഡ് കണക്കിന് ഷോ ലഭിച്ചതോടെ ഇനി എല്ലാവര്ക്കും അറിയാനുള്ളത് സര്‍ക്കാര്‍ ആദ്യദിവസം ബോക്സോഫീസില്‍ നേടുന്ന കളക്ഷന്‍ എത്രയായിരിക്കും എന്നതാണ്. 350 ഓളം തിയറ്ററുകളില്‍ നിന്നും അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ഫസ്റ്റ് ഡേ കളക്ഷനില്‍ സര്‍ക്കാര്‍ പുതിയൊരു വിപ്ലവം കേരളത്തില്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദീപാവലി പ്രമാണിച്ച് എത്തിയിരിക്കുന്നതിനാല്‍ അവധി ദിവസം കൂടുതല്‍ പ്രേക്ഷകരാണ് തിയറ്ററുകളിലേക്ക് എത്തിയിരുന്നത്. എല്ലായിടത്തും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.

കൊച്ചുണ്ണി തുടരുന്നു
ഒക്ടോബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ കായംകുളം കൊച്ചുണ്ണി 25 ദിവസങ്ങള്‍ പിന്നിട്ടിരുക്കുകയാണ്. അതിവേഗം അമ്പത് കോടി ക്ലബ്ബിലേക്ക് എത്തിയ സിനിമ കൊച്ചി മള്‍ട്ടിപ്ലെക്സിലും തരംഗമായിരുന്നു. സര്‍ക്കാര്‍ എത്തിയതോടെ കൊച്ചുണ്ണിയുടെ പ്രകടനത്തില്‍ ചെറിയൊരു മങ്ങല്‍ ഏല്ക്കാന് സാധ്യതയുണ്ട്. അതേ സമയം നവംബര്‍ ഒന്‍പതിന് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ഒരു കുപ്രസിദ്ധ പയ്യന് തിയറ്ററുകളിലേക്ക് എത്തുകയാണ്. പിന്നാലെ വേറെയും സിനിമകളുടെ റിലീസ് ഉണ്ടാവും.