അശ്ലീലത പരിധി വിട്ടു; നോറ ഫത്തേഹിയുടെ ഗാനം നീക്കി; സംവിധായകനെ വിമർശിച്ചതിൽ പ്രതികരിച്ച് ഭാര്യ
കന്നഡ ചിത്രം കെഡി: ദ ഡെവിളിലെ വിവാദ ഗാനം നീക്കം ചെയ്തു. സർക്കെ ചുനാർ തേരി സർക്കെ എന്ന ഗാനമാണ് എല്ലാ പ്ലാറ്റ്ഫോമുകളിൽ നീക്കിയത്. നോറ ഫത്തേഹിയും സഞ്ജയ് ദത്തും പ്രത്യക്ഷപ്പെടുന്ന ഈ ഗാനം അശ്ലീലതയുടെ പേരിൽ വ്യാപക വിമർശനം നേരിട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഗാനം നീക്കിയത്. എല്ലാ പരിധികളും ലംഘിച്ചുള്ള അശ്ലീലതയാണ് ഗാനത്തിലെന്നാണ് വിമർശനങ്ങൾ.
വിനീത് ജിന്ധാൽ എന്ന അഭിഭാഷകൻ സിബിഎഫ്സിക്കും വാർത്താ വിതരണ മന്ത്രാലയത്തിനും ഗാനത്തിനെതിരെ പരാതി നൽകിയതോടെ വിവാദം ചൂടുപിടിച്ചത്. പ്രേം ആണ് കെഡി: ദ ഡെവിളിന്റെ തിരക്കഥാകൃത്തും സംവിധായകനും. ഇദ്ദേഹത്തിന്റെ ഭാര്യയായ മുൻനടി രക്ഷിത വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ പാട്ടിനെതിരെ മാത്രം സെലക്ടീവായ പ്രതിഷേധമാണ് നടക്കുന്നതെന്ന് രക്ഷിത പറയുന്നു.

പീലിംഗ്സ്, ഡ്രീമും വേക്കെപും, ചോളി കെ പീച്ചേ എന്നിങ്ങനെ നൂറ് കണക്കിന് ഗാനങ്ങൾ പുറത്ത് വന്നപ്പോൾ അത് കുഴപ്പമില്ലായിരുന്നു. ലെെംഗികതയെക്കുറിച്ച് ഉടനീളം സംസാരിക്കുന്ന സിനിമ പുറത്ത് വന്നപ്പോഴും കുഴപ്പമില്ല. എന്നാൽ ഒരു ഗാനം വലിയ വാർത്തയാകുന്നു. ഇപ്പോഴും ഞാൻ ന്യായീകരിക്കുന്നില്ല. അപ്പോൾ എനിക്കിത് മനസിലാക്കാൻ വേണ്ടി ചോദിക്കുകയാണ് എന്നാണ് രക്ഷിത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ഒരു ഗാനത്തിന്റെ പേരിൽ തന്റെ ഭർത്താവായ പ്രേമിന്റെ മുൻ വർക്കുകളെയെല്ലാം തള്ളിക്കളഞ്ഞ് കൊണ്ടുള്ള അധിക്ഷേപം ശരിയല്ലെന്നും രക്ഷിത പറയുന്നു.


Click it and Unblock the Notifications














