നെല്ലിക്കയില്‍ ശശികുമാറും
കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക്. ബാല്യസഖിയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ശശികുമാര്‍ നെല്ലിയ്ക്കയിലും അഭിനയിക്കുന്നു. ബിജിത്ത് ബാല അണിയിച്ചൊരുക്കുന്ന നെല്ലിയ്ക്ക ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഫാമിലി മ്യൂസിക്കല്‍ എന്റര്‍ടൈനര്‍ ആയ നെല്ലിയ്ക്കയില്‍ മീഡിയ പ്രവര്‍ത്തകനും എംഎസ് ബാബുരാജിന്റെ കടുത്ത ആരധകനുമായ ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.

ദീപക്കാണ് ഇദ്ദേഹത്തിന്റെ മകനായി അഭിനയിക്കുന്നത്. ബാലു എന്നാണ് ദീപക്ക് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോബ് മാര്‍ലിയുടെ കടുത്ത ഫാനായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ബാലു
അതുല്‍ കുല്‍ക്കര്‍ണി, ബാലു, സിജ റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍
journalist actor nellikka asif ali sija rose മാധ്യമപ്രവര്‍ത്തകന്‍ നടന് നെല്ലിക്ക ആസിഫ് അലി അതുല്‍ കുല്‍ക്കര്‍ണി സിജ റോസ്


Click it and Unblock the Notifications