ശശി തരൂര്‍ സിനിമയില്‍ നായകനാകുന്നു
സിനിമയില്‍ നിന്ന് പലരും രാഷ്ട്രീയത്തിലേക്ക് വന്നതോടെ രാഷ്ട്രീയത്തില്‍ നിന്ന് ചിലരൊക്കെ സിനിമയിലേക്കുമെത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ചീഫ് വിപ്പ് പി സി ജോര്‍ജും പന്ന്യന്‍ രവീന്ദ്രനുമൊക്കെ സിനിമയില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ വന്നിരിക്കുന്നത് രാഷ്ട്രീയത്തിലെ സൗന്ദര്യ മന്നനാണ്. തിരുവനന്തപുരത്തുനിന്നുള്ള പാര്‍ലമെന്ററി മെമ്പറും മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറിയുമായ ശശിശി തരൂര്‍! നായകനായിട്ടാണത്രെ തരൂറിന്റെ അരങ്ങേറ്റം.

രാജീവ് നാഥാണ് ശശി തരൂറിനെ നായകനാക്കി സിനിമയെടുക്കുന്നത്. പ്രശസ്ത കഥാകാരന്‍ കാരൂര്‍ നീലകണ്ഠപിള്ളയുടെ 'പൊതിച്ചോറി'നെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. രണ്ടു മാസത്തിനകം സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും.
രാഷ്ട്രീയ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിയികുയാണ് ശശരി തരൂര്‍. മുമ്പും ബോളിവുഡിലുള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ശശിതരൂര്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.
ചിത്രത്തിന്റെ പ്രാഥമികഘട്ട ചര്‍ച്ചകളെല്ലാം നടന്നു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായ പൊതിച്ചോറ് സിനിമായകുമ്പോള്‍ അത് നിര്‍മിക്കുന്നത് ഒരു ഫ്രഞ്ച് കമ്പനിയാണെന്നും കേള്‍ക്കുന്നു.


Click it and Unblock the Notifications











