ജയഭാരതിയുമായുള്ള വിവാഹമോചനം സത്താറിനെ തകർത്തു! ജീവിതത്തിലെ ഏറ്റവും വലിയ സ്വകാര്യ സങ്കടം ഇത്...

നാല് പതിറ്റാണ്ടുകളോളം മലയാള സിനിമയിൽ നായക നടനായും വില്ലനായും തിളങ്ങിയ സത്താർ തന്നിൽ ഏൽപ്പിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമാക്കുകയായിരുന്നു. നായകനിൽ നിന്ന് വില്ലനിലേയ്ക്ക് ചുവട് മാറിയപ്പോൾ പ്രേക്ഷകരും തങ്ങളുടെ പ്രിയതാരത്തിനോടൊപ്പം നിന്നു. നടന്മാരെ പോലെ തന്നെ ഗ്ലാമറസ്സായ വില്ലന്മാരായിരുന്നു മലയാള സിനിമയിലും. മോളിവുഡ് എന്നെന്നും ഓർത്തിരിക്കുന്ന വല്ലനായിരുന്നു സത്താർ.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

വില്ലനിൽ നിന്ന് നായകനായി ചേക്കേറുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ് . എന്നാൽ നായകനിൽ നിന്ന് വില്ലനാകുന്നത് അധികം കാണാൻ സാധിക്കില്ല. അത്തരത്തിൽ നായക നടനിൽ നിന്ന് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് ചുവ്ട് ഉറപ്പിച്ച് താരമായിരുന്നു സത്താർ. ഒരു കാലത്ത് മലയാള സിനിമ ലോകം ഏറെ അസൂയയോടെ നേക്കിയിരുന്ന താരമായിരുന്നു സത്താർ.

 സത്താറിന്റെ ജീവിതം മാറ്റിയത്

പ്രേം നസീർ ചിത്രത്തിലേയ്ക്ക് നടനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്.1975 ൽ പുറത്തിറങ്ങിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ടെന്നുള്ള ചിത്രത്തിലൂടെയാണ് സത്താർ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് 1976 ൽ വിൻസന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് സത്താർ നയകമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

വില്ലൻ വേഷങ്ങളിൽ

വളെരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മോഹൻലാൽ , മമ്മൂട്ടി എന്നിവർ സിനിമയിൽ എത്തിയതോടെ വില്ലൻ വേഷങ്ങളിലേയ്ക്ക് കൂടുമാറുകയായിരുന്നു. പിന്നീട് സത്താറിൽ കണ്ടത് വില്ലന്റെ മറ്റൊരു മുഖമായിരുന്നു. ബെന്നിയനും ലുങ്കിയും ചുവന്ന തോർത്തും ധരിച്ച് മീശയും മുറിക്ക കവലയിൽ നിൽക്കുന്ന താരത്തിന്റെ രൂപമാണ് പിന്നീടുളള സിനിമകളിൽ കണ്ടത്.

 ജയഭാരതിയെ ജീവിത സഖിയാക്കിയത്

ബീന എന്ന ചിത്രമാണ് സത്താറിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചിത്രം. ഈ ചിത്രത്തിലൂടെയാണ് ജയഭാരതി സത്താറിന്റെ ജീവത സഖിയായത് ജയഭാരതി സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ജയഭാരതിയെ പോലെയൊരു നടിയെ സത്താർ സ്വന്തമാക്കിയത് സിനിമ ലോകം ഏറെ ആസൂയയോടെയാണ് നേക്കി നിന്നത്.പിന്നീട് ഇരുവർക്കും വേർപിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറി.

ജയഭാരതിയുടെ സത്താർ

മലയാള സിനിമ ആഘോഷമാക്കി വിവാഹമായിരുന്നു സത്താറിന്റേയും ജയഭാരതിയുടേയും. വിവാഹ മോഡനത്തിനു ശേഷവും ബഹുമാനത്തേടു കൂടിയാണ് നടിയെ അദ്ദേഹം കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര നിരൂപകനും, ഫിലിം സൊസൈറ്റി പ്രവർത്തകനുമായ കെ.ജെ. സിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.‘95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിങ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കോൾ വരുന്നു."ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പോഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ വന്നത് അതാണെന്ന് ഞാൻ. പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു. ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെ ആ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നത് ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

 കാലത്തിനോടൊപ്പം സഞ്ചരിച്ചു


സിനിമയ്ക്കൊപ്പം സഞ്ചരിച്ച നടനായിരുന്നു സത്താർ. അദ്ദേഹം അത് തെളിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വന്നപ്പോൾ മറ്റൊരു സത്താറിനെയാണ് പ്രേക്ഷകർ കണ്ടത്. ഒരു ഇ‍ടവേളയ്ക്ക് ശേഷം മടങ്ങി വരുമ്പോൾ അധികമാരും വില്ലൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയില്ല. കൊടും വില്ലൻ കഥാപാത്രത്തിൽ തിളങ്ങിയ താരമാണെങ്കിൽ പേലും മടങ്ങി വരവിൽ സ്വാഭാവിക കഥാപാത്രങ്ങളിൽ ഒതുങ്ങും. എന്നാൽ സത്താർ ഇതുവരെ കണ്ടതിൽ വിപരീതമായിരുന്നു. 'ഈ ലോകത്ത് എത്രപേരെ പ്രേമിക്കാന്‍ പറ്റുവോ അത്രയും പേരെ പ്രേമിക്കണം ' 22 എഫ്കെയിലെ ഈ ഒരു ഡയലോഗ് മതി സത്താർ എന്ന് നടന്റെ മടങ്ങി വരവിനെ കുറിച്ച് ഒറ്റവാക്കിൽ പറയാൻ.

Recommended Video

ആരായിരുന്നു മലയാളികളുടെ സത്താര്‍
 22 എഫ്കെയിലെ  വില്ലൻ

സത്താറിന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫിമെയിൽ കോട്ടയ. ചിത്രത്തിലെ ഡികെ എന്ന കഥാപാത്രം സിനിമ കോളങ്ങളിൽ ഏറെ ചർച്ചയായിരുന്നു. സ്ത്രീകളില്‍ തല്‍പ്പരനായ ഡി.കെ, എന്നാല്‍ കായികമായി സ്ത്രീകളെ കീഴ്‌പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. പകരം പണവും സ്വാധീനവുമുപയോഗിച്ച് സ്ത്രീകളെ അയാളിലേയ്ക്ക് കൊണ്ടു വരുക. ഒരിക്കൽ പോലും തന്നിൽ എത്തുന്ന പെൺകുട്ടികളെ ഡികെ വഞ്ചിക്കുന്നില്ല. തനിയ്ക്ക് നൽകുന്ന സന്തോഷം മറ്റൊരു രീതിയിൽ അവർക്ക് തിരികെ നൽകുകയാണ്. നെഗറ്റീവ് ഷെയ് ഡുള്ള കഥാപാത്രത്തിന്റെ മറ്റൊരു വശമാണ് അവതരിപ്പിച്ചത്.വലിയൊരു ഇടവേളക്ക് ഡി.കെയിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം നടത്തിയത്..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X