»   » സത്യയിലെ പാട്ട്, പാര്‍വതിക്ക് പകരം ജഗതിയുടെ ഡാന്‍സ്!!! മിനുറ്റുകള്‍ക്കകം വീഡിയോ വൈറല്‍!!!

സത്യയിലെ പാട്ട്, പാര്‍വതിക്ക് പകരം ജഗതിയുടെ ഡാന്‍സ്!!! മിനുറ്റുകള്‍ക്കകം വീഡിയോ വൈറല്‍!!!

By: Karthi
Subscribe to Filmibeat Malayalam

ട്രോളിയിട്ടും ട്രോളിയിട്ടും ട്രോളര്‍മാര്‍ക്കങ്ങ് മതിയാകുന്നില്ല. ജയറാം നായകനായി എത്തുന്ന സത്യയിലെ ആദ്യ ഗാനം പുറത്തിറങ്ങിയത് മുതല്‍ ട്രോളര്‍മാര്‍ക്ക് വിശ്രമമില്ല. ഗാനരംഗത്തില്‍ അഭിനയിച്ച നായിക പാര്‍വതിയാണ് ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.

ഗാനത്തിനെതിരെ കോപ്പിയടി ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ സംഗീത സംവിധായകന്‍ ഗോപി സുനന്ദറിന് ഇക്കാര്യത്തില്‍ തെല്ലും കുലക്കമില്ല. തന്നെ അനുകൂലിക്കുന്ന ആരാധകന്റെ കമന്റ് സ്‌ക്രീന്‍ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്താണ് താരം വിമര്‍ശനങ്ങളെ തടുക്കുന്നത്. 

പാര്‍വതിയുടെ ഡാന്‍സിനെ ജഗതിയുടെ തുള്ളലിനോടാണ് ട്രോളര്‍മാര്‍ ഉപമിച്ചിരിക്കുന്നത്. കാക്കക്കുയിലിലെ ആശുപത്രി രംഗത്തില്‍ ജഗതി തുള്ളുന്നതാണ് വീഡിയോ. പാര്‍വ്വതിയുടെ ഡാന്‍സും ജഗതിയുടെ തുള്ളലും ചേര്‍ത്ത് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് ട്രോള്‍ മലയാളമാണ്.

എന്തായാലും വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. ഒരു മണിക്കൂറിനുള്ളില്‍ 38000ത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 200ഓളം പേര്‍ ഇതിനകം വീഡിയോ ഷെയറും ചെയ്തു. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

പാര്‍വതിയുടെ ഷര്‍ട്ടിനുള്ളില്‍ പുളിയുറുമ്പ് കുടുങ്ങി കാണും എന്നാണ് ഒരു പ്രേക്ഷകന്റെ സംശയം. ഷൂട്ടിംഗ് കഴിഞ്ഞ കുട്ടിയെ ശരിക്കൊന്ന് പരിശോധിച്ചാല്‍ പുളിയുറുമ്പിനെ കിട്ടുമെന്നും കക്ഷി പറയുന്നുണ്ട്. മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പമാണ് കമന്റ്.

പ്രൊഡ്യൂസറിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നതാണ് ഒരാളുടെ കമന്റ്. നാടോടിക്കാറ്റില്‍ താടിക്ക് കൈകൊടുത്ത് ഇരിക്കുന്ന തിലകന്റെ ചിത്രത്തിന് ഒപ്പമാണ് കമന്റ്. പണ്ടൊക്കെ പടം ഇറങ്ങിക്കഴിഞ്ഞേ തീരുമാനം ആകുകയൊള്ളായിരുന്നു. ഇതിപ്പോ അതിന് മുമ്പേ തീരുമാനമാകുമല്ലോ എന്ന നിര്‍മാതാവിന്റെ ആത്മഗതമാണ് കമന്റ്.

ജഗതി കാണിച്ച സ്റ്റെപ്പൊക്കെ പാര്‍വതിക്ക് ചെയ്യാനറിയാമോ എന്നോരു പ്രേക്ഷകന്റെ കമന്റുണ്ട്. താളവട്ടത്തിലെ ജഗതിയുടെ ചിത്രത്തിനൊപ്പം ജഗതി ചോദിക്കുന്ന രീതിയിലാണ് കമന്റ്. നാടോടിക്കാറ്റിലെ തിലകന്റെ ചിത്രത്തിനൊപ്പം ഇതില്‍ ഡാന്‍സ് എവിടെ എന്നും ചോദിക്കുന്നുണ്ട്. വീഡിയോയെ അഭിനന്ദിച്ചും ധാരാളം കമന്റുകളുണ്ട്.

അകാലത്തില്‍ വിടപറഞ്ഞ സംവിധായകന്‍ ദീപന്റെ അവസാന ചിത്രമാണ് സത്യ. ജയറാം നായകനായി എത്തുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാരും റോമയുമാണ് നായികമാര്‍. എകെ സാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നുത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫേസ്ബുക്ക് വീഡിയോ കാണാം...

English summary
Sathya movie heroine Parvathy Nambiar's dance troll video getting viral.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam