കുടുംബ ചിത്രവുമായി ബിജു മേനോനും സംവൃതയും! ക്ലീന്‍ യൂ നേടി സത്യം പറഞ്ഞാ വിശ്വസിക്കുവോ
ഒരിടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രം വെളളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സത്യം പറഞ്ഞ വിശ്വസിക്കുവോ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമെല്ലാം നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ചിത്രത്തില്‍ സംവ്യതയും ബിജു മേനോനും എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ് ചിത്രത്തില്‍ സംവ്യത എത്തുന്നത്.

നടി അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായിട്ടാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











