നിവിന്‍ പോളി 'സത്യം പറഞ്ഞാല്‍'
നിവിന്‍ പോളി സത്യം പറഞ്ഞാല്‍....തലക്കെട്ട് കണ്ട് നിവിന്‍ എന്തോ മറച്ചുവയ്ക്കുന്നുവെന്നും, ആ സത്യം പറഞ്ഞാല്‍ സിനിമാ ഇന്റസ്ട്രി താഴെ വീഴും എന്നൊന്നും ധരിച്ചുവച്ചേക്കല്ലേ. നിവിന്‍ പോളിയും ഈ ഡയലോഗും തമ്മിലുള്ള ഒരു സിങ്കാണ് പറഞ്ഞു വരുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' എന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പ് ഹൈലൈറ്റ്‌സ് വീഡിയോ കാണാന്‍ ഇടയായി. അതില്‍ ഒരു രംഗം ഭാവനയും നിവിന്‍ പോളിയും തമ്മിലുള്ളതാണ്. നിവിന്റെ കുക്കിങിനെ കുറിച്ചാണ് സംസാരം. എവിടെ നിന്ന് കുക്കിങ് പഠിച്ചു എന്ന് ചോദിക്കുന്നതും നിവിന്‍ മറുപടി പറയുന്നതുമൊക്കെ.. രംഗം കാണ്ടു കൊണ്ടിരിക്കാന്‍ ഒരു രസമൊക്കെയുണ്ട്. അപ്പോഴാണ് നിവിന്റെ ആ ഡയലോഗ് ശ്രദ്ധിച്ചത്...'സത്യം പറഞ്ഞാല്‍'

നിവിന്‍പോളിയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം. അദ്ദേഹം എല്ലാ സിനിമയിലും ഉപയോഗിക്കുന്ന ഒരു കോമണ്‍ ഡയലോഗുണ്ടെങ്കില്‍ അതിതായിരിക്കും. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, 1983, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ കാണാം.
ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഈ ഡയലോഗ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതെന്ന് തോന്നുന്നു. അജുവിനെയും ദിവ്യയെയും പരിചയപ്പെടുത്തുമ്പോള്‍, നാടിനെ ഇഷ്ടപ്പെടുന്ന കുട്ടനെന്ന തന്നെ കുറിച്ച് പറയുമ്പോള്‍, വരുംകാല വധുവിനെ കുറിച്ച് ദിവ്യയോടും അജുവിനോടും വിശദീകരിക്കുമ്പോഴൊക്കെ നിവിന്‍ 'സത്യം പറഞ്ഞാല്‍' ഉപോയഗിക്കുന്നുണ്ട്.
ഓം ശാന്തി ഓശാനയില്‍ പിറന്നാള് ദിവസം കാട്കയറിയ, ആരും വിളക്ക് വയ്ക്കാത്ത അമ്പലത്തില്‍ കമ്മ്യൂണിസ്റ്റികാരനായ ഗിരി വിളക്കു വയ്ക്കാന്‍ വരുന്ന രംഗം ഓര്‍മയില്ല. ഗിരിയെ ഫോളോ ചെയ്‌തെത്തിയ പൂജ(നസ്‌റിയ). അവിടെ നടക്കുന്ന സംഭാഷണത്തിലും 'സത്യം പറഞ്ഞാല്‍' കയറിവരുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഈ ഡയലോഗ് നിവിന്റെ ഭാഗ്യ ഡയലോഗായി മാറിയിരിക്കുന്നു. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. നിവിന്റെ ഡയലോഗിനപ്പുറം, ഒരു സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും


Click it and Unblock the Notifications