സ്‌ത്രീപക്ഷ സിനിമകള്‍ കൂടുതലുണ്ടാകണം: സത്യന്‍ അന്തിക്കാട്
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും ലാലിനെയും കേന്ദ്രമാക്കി സിനിമകള്‍ ഒരുക്കുന്നത് കുറയ്‌ക്കണമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സൂപ്പര്‍ താരങ്ങളെ കേന്ദ്രമാക്കി സിനിമയെടുക്കുന്നത് കുറയ്‌ക്കുകയും സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‌കി സിനിമകള്‍ ഒരുക്കുകയുമാണ് സംവിധായകര്‍ ചെയ്യേണ്ടതെന്നും സത്യന്‍ പറയുന്നു.
സമീപ കാലത്ത് സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വിജയ ചിത്രങ്ങളൊരുക്കിയ ഏക സംവിധായകനാണ് സത്യന്‍.
അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ എന്നീ സത്യന്‍ ചിത്രങ്ങളില്‍ സ്‌ത്രീ കഥാപാത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രധാന്യം. അതെ സമയം ഇരു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്യുകയും ചെയ്‌തു.
സ്‌ത്രീപക്ഷ സിനിമകള്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ വിജയിക്കും. പദ്‌മരാജന്‍, എംടി വാസുദേവന്‍ നായര്‍, ഭരതന്‍ തുടങ്ങിയ പ്രമുഖരെല്ലാം അവര്‍ തീരുമാനിച്ച രീതിയിലായിരുന്ന ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്.
എന്നാലിന്ന് താരമൂല്യം മുതലാക്കി നിര്‍മ്മിയ്‌ക്കുന്ന ചിത്രങ്ങളിലൂടെ കച്ചവടം മാത്രമാണ് ലക്ഷ്യമിടുന്നത്. അതെ സമയം രണ്ട് താരങ്ങളും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും സത്യന്‍ ഓര്‍മ്മിപ്പിയ്‌ക്കുന്നു.


Click it and Unblock the Notifications