»   » ഭാര്യയുടെ പ്രസവ ദിവസം, മമ്മൂട്ടി ചിത്രം വേണ്ടന്ന് വച്ചു, ആ മകനിപ്പോള്‍ സത്യന്റെ ചിത്രത്തില്‍!

ഭാര്യയുടെ പ്രസവ ദിവസം, മമ്മൂട്ടി ചിത്രം വേണ്ടന്ന് വച്ചു, ആ മകനിപ്പോള്‍ സത്യന്റെ ചിത്രത്തില്‍!

Posted By:
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

എന്നാല്‍ ചിത്രീകരണത്തിനിടെ കേട്ടാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു അനുഭവം സംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്കു വച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പറഞ്ഞത്.

മമ്മൂട്ടിയെ വച്ചൊരു സിനിമ

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരുന്നുവത്രേല. സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലണ്ടനില്‍ വച്ചായിരുന്നു ഷൂട്ടിങ്. ടിക്കറ്റും വിസയുമൊക്കെ ശരിയായി കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറി.

മമ്മൂട്ടി പറഞ്ഞത്

ക്ഷമിക്കണം, ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം. മമ്മൂട്ടി സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു.

ഒഴിവാകാന്‍ കാരണം ഇതായിരുന്നു

മമ്മൂട്ടിയുടെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുകയാണ്. സിനിമയുടെ ഷെഡ്യൂളും ആ സമയത്ത് ആയി പോയി. പ്രസവ സമത്ത് ഞാനും ഭാര്യയുടെ അടുത്തുണ്ടാകണം. എന്റെയും ഭാര്യയുടെയും ആഗ്രഹമാണത്. മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ന്യായമായ ഒരു ആവശ്യമായിരുന്നു അത്. ഞാന്‍ സമ്മതിക്കുകയും ചെയ്തു.

ആ കുഞ്ഞ്

ആ കുഞ്ഞ് മറ്റാരുമല്ലായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു.

അതിശയം തോന്നുന്നു

എനിക്ക് അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകന്‍. അനയാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാന്‍ പ്രേക്ഷകര്‍ ക്രിസ്മസ് വരെ കാത്തിരിക്കണമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദുല്‍ഖറിന്റെ ഫോട്ടോസിനായി...

English summary
Sathyan Anthikad about Dulquer Salmaan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam