വിനായകന്റെ തൊട്ടപ്പനിലെ അദ്രുമാന്‍! ആ സര്‍പ്രൈസ് പുറത്ത് വിട്ട് സത്യന്‍ അന്തിക്കാട്!!

Recommended Video

വിനായകന്റെ തൊട്ടപ്പനിലെ അദ്രുമാന്‍ ആര്

വിനായകന്‍ നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പിഎസ് റഫീക്കാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ ഈദിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലേക്ക് എത്തും. റിലീസിനോടനുബന്ധിച്ച് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തൊട്ടപ്പനില്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് പുറത്ത് വിട്ടിരിക്കുന്നത്. അതിനൊപ്പം രഘുവിനൊപ്പം സിനിമ ചെയ്ത അനുഭവത്തെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റ്

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോള്‍ വരുമെന്നോ, വന്നാല്‍ എത്രനേരം നില്‍ക്കുമെന്നോ ഒന്നും പറയാന്‍ പറ്റില്ല. പലപ്പോഴും പലതരത്തില്‍ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏല്‍പിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവില്‍ക്കാവടിയും പിന്‍ഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്.

thottappan

ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍.പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...
'തൊട്ടപ്പന്‍' എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്. പോസ്റ്റര്‍ കണ്ടപ്പോള്‍ അതിശയവും സന്തോഷവും തോന്നി
ഇത് രഘുവല്ല, അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പന്‍ കാണാന്‍ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

മുഴുനീള കഥാപാത്രമായി വിനായകന്‍ എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ വരുന്നത്. പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X