മീര ജാസ്മിന്റെ തിരിച്ച് വരവിലെ സിനിമ; സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് മകള്‍ എന്ന് പേരിട്ടു
നടി മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരികെ വന്ന സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ വരുന്നത്. തന്റെ തിരിച്ച് വരവിനെ കുറിച്ചും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ആണെന്നുമൊക്കെ നടി തുറന്ന് പറഞ്ഞ് കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിച്ച സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നേ ഉണ്ടായിരുന്നുള്ളു. സത്യന്‍ അന്തിക്കാടിന്റെ നല്ലൊരു കുടുംബ ചിത്രമായിരിക്കുമെന്ന പ്രതീക്ഷ നല്‍കി കൊണ്ടാണ് ചിത്രമെത്തുന്നത്. ഇപ്പോഴിതാ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സിനിമയുടെ പേര് എന്താണെന്നുള്ളത് വെളിപ്പെടുത്തി സംവിധായകന്‍ എത്തിയിരിക്കുകയാണ്.
''പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്.ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു.

'മകള്‍'.
അത് നിങ്ങളുമായി പങ്കു വക്കുന്നു. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിര്‍മ്മിച്ച 'സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്' നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയേറ്ററുകളിലൂടെ തന്നെ 'മകള്‍' നിങ്ങള്‍ക്കു മുമ്പിലെത്തും.. എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത്''.
പതിമൂന്ന് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനു സത്യന്‍ അന്തിക്കാടും വീണ്ടുമൊരു സിനിമയിലൂടെ ഒന്നിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ അവതരിപ്പിക്കുന്നത്. ജയറാമിനെയും മീരയെയും കൂടാതെ ഇന്നസെന്റ്, ശ്രീനിവാസന്‍, ശ്രീലത, സിദ്ദിഖ്, അല്‍ത്താഫ്, നസ്‌ലിന്‍, ദേവിക എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.


Click it and Unblock the Notifications











