മോഹന്‍ലാലും ഞാനും ശ്രീനിവാസനും ഒരുമിച്ചുളള സിനിമ വീണ്ടും വരും! മനസ് തുറന്ന് സത്യന്‍ അന്തിക്കാട്‌

By Midhun Raj

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍. ഇവര്‍ ഒന്നിച്ച മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നാടോടിക്കാറ്റ്, ടിപി ബാലഗോപാലന്‍ എംഎ, സന്മനസുളളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്.

mohanlal-sreenivasan-sathyananthikad

ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. വരവേല്‍പ്പാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. കഴിഞ്ഞ ദിവസം ജനപ്രിയ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി വരുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ അടുത്ത സിനിമ മമ്മൂട്ടിക്കൊപ്പമാണ്. ഇതിന് ശേഷമാകും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം ഒന്നിക്കുന്ന സിനിമ വരിക. ആശീര്‍വാദ് സിനിമാസ് ചിത്രം നിര്‍മ്മിക്കുകയെന്നും സൂചനകളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രത്തിന് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ശ്രീനിവാസന്റെ തിരക്കഥയിലാണ് സിനിമ എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X