ആ ചിത്രത്തില്‍ ഫൈറ്റ് ഒരുക്കിയത് മോഹന്‍ലാല്‍, സൂപ്പര്‍താരത്തെ കുറിച്ച് ‌സത്യന്‍ അന്തിക്കാട്

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടീം. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌റെ പൂജാ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തിരുന്നു.

mohanlal-sathyananthikad

മോഹന്‍ലാലിനും ടീമിനും ആശംസ നേര്‍ന്നതിനൊപ്പം തന്‌റെ ചിത്രത്തില്‍ ലാല്‍ ഫൈറ്റ് മാസ്റ്ററായ അനുഭവവും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇന്ന് ഇവിടെ ഇങ്ങനെ ഒരു സംരംഭത്തിന്‌ വേണ്ടി വിളക്ക് കൊളുത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല മോഹന്‍ലാല്‍ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവരുമെന്ന്.സത്യന്‍ അന്തിക്കാട് പറയുന്നു മലയാള സിനിമയിലെ എറ്റവും പ്രവൃത്തി പരിചയമുളള സംവിധായകനായിട്ടായിരിക്കും മോഹന്‍ലാല്‍ അരങ്ങേറാന്‍ പോവുന്നത്.

ബിക്കിനിയില്‍ തിളങ്ങി ഷനയ കപൂര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ലാലിന്‌റെ മനസ്സില്‍ ഒരു സംവിധായകനുണ്ട് എന്ന് ഞങ്ങളൊക്കെ എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ട് വരവേല്‍പ്പ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ബസ് തല്ലിപൊളിക്കുന്ന സീനില്‍ ചെറിയ ഒരു സംഘടന രംഗമുണ്ട്. അന്ന് അവസാന നിമിഷത്തില്‍ ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് വരാന്‍ സാധിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ഏത് മാസ്റ്ററെ കൊണ്ട് വന്നു ഇത് ചെയ്യിക്കുമെന്ന്. ലാല്‍ മറുപടിയായി പറഞ്ഞു ത്യാഗരാജന്‍ മാസ്റ്ററുടെ അനുഗ്രഹഹമുണ്ടായാല്‍ മാത്രം മതി നമുക്ക് ഇത് ചെയ്യാമെന്ന്.

അന്ന് ആ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. അന്ന് തന്നെ എന്റെ മനസ്സില്‍ തോന്നിയിരുന്നു ലാലിന്‌റെയുളളില്‍ ഒരു സംവിധായകനുണ്ടെന്ന്. സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍ അന്തിക്കാടിന് പുറമെ സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധിഖ്, ലാല്‍, ബ്ലെസി തുടങ്ങിയവരെല്ലാം ബറോസ് പൂജാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read more about: mohanlal sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X