twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസില്‍ ഇത്രയധികം കള്ളത്തരം പഠിച്ചത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്!!

    By Teresa John
    |

    ദിലീഷ് പോത്തന്‍ തന്റെ സംവിധാന മികവും ഫഹദ് ഫാസില്‍ തന്റെ അഭിനയവും കാഴ്ച വെച്ചതിന്റെ മുതല്‍ കൂട്ടായി 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലുടെ അഭിനയമല്ല ജീവിക്കുകയാണെന്ന് ഫഹദ് കാണിച്ചു തന്നിരുന്നു.

    ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

    പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!

    പിന്നാലെ പുതിയ സിനിമയിലും അത് തന്നെ പ്രകടമാക്കിയിരിക്കുകയായിരുന്നു. ഫഹദിന്റെ അഭിനയത്തെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലുടെ പുറത്തിറക്കിയ കുറിപ്പിലുടെയാണ് തൊണ്ടിമുതല്‍ കണ്ടതിനെ കുറിച്ചും ഫഹദിന്റെ അഭിനയത്തെ കുറിച്ചും സത്യന്‍ അന്തിക്കാട് സംസാരിച്ചത്.

    സിനിമ കണ്ടത് ഇപ്പോഴാണ്

    സിനിമ കണ്ടത് ഇപ്പോഴാണ്

    ചില 'കാഴ്ച' പ്രശ്‌നങ്ങള്‍ കാരണം അല്പം വൈകിയാണ് തൊണ്ടിമുതല്‍ കണ്ടത്. സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന കാലമാണ്. വാളും ചിലമ്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ.

    തൊണ്ടിമുതലിന്റെ വരവ്

    തൊണ്ടിമുതലിന്റെ വരവ്

    ഈ കോലാഹലം കണ്ട് സിനിമ കാണല്‍ തന്നെ മലയാളികള്‍ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോള്‍ മനസ്സില്‍ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോള്‍ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകര്‍ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

     സിനിമ എന്നെ അതിശയിപ്പിച്ചു

    സിനിമ എന്നെ അതിശയിപ്പിച്ചു

    'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യമോര്‍ത്താണ്.

     അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി

    അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി


    ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി' എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്ക്ക് നല്‍കിയത് വല്ലാത്തൊരു കരുത്താണ്.

    ഫഹദ് കള്ളത്തരങ്ങള്‍ പഠിച്ചു

    ഫഹദ് കള്ളത്തരങ്ങള്‍ പഠിച്ചു

    ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോള്‍ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങള്‍ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാന്‍ അമ്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്.

    അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍

    അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍

    സുരാജ്, നിമിഷ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയില്‍.

     ദിലീഷ് പോത്തന് നന്ദി

    ദിലീഷ് പോത്തന് നന്ദി

    നന്ദി, ദിലീഷ് പോത്തന്‍! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണര്‍ത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.

    English summary
    Sathyan Anthikad's facebook post about Thondimuthalum Driksakshiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X