ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി! ഓര്‍മ്മകള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്!
Recommended Video
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടസംഗീത സംവിധായകനായി മാറിയ ആളാണ് ജോണ്‍സണ്‍ മാസ്റ്റര്‍. പാട്ടുകളൊരുക്കിയും പശ്ചാത്തല സംഗീതമൊരുക്കിയുമാണ് ജോണ്‍സണ്‍ മാഷ് ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയിരുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകള്‍ക്കു വേണ്ടിയെല്ലാം അദ്ദേഹം പാട്ടുകള്‍ ഒരുക്കിയിരുന്നു.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം സംഗീതസംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാടിന്റെ ഹിറ്റ് സിനിമകള്‍ക്കായെല്ലാം ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ ഇത്രക്കഴിഞ്ഞിട്ടും ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ എല്ലാവരുടെയും മനസില്‍ നിന്നും മായാതെ നില്‍ക്കുകയാണ്. ജോണ്‍സണ്‍ മാസ്റ്ററെ ഓര്‍ത്തുകൊണ്ടുളള സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍
ദുല്‍ഖര്‍ സല്‍മാന്റെതായി പുറത്തിറങ്ങിയ യമണ്ടന്‍ പ്രേമകഥ ടീസര്‍ ജോണ്‍സണ്‍ മാഷിന് സമര്‍പ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങിയിരുന്നത്. ജോണ്‍സണ്‍ മാസ്റ്ററുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അനുരാഗിണി എന്ന പാട്ടായിരുന്നു ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൂട്ടത്തില്‍ മഴ,ചായ ജോണ്‍സണ്‍ മാഷ് ,അന്തസ് എന്ന ദുല്‍ഖറിന്റെ ഡയോലോഗും ശ്രദ്ധേയമായി മാറിയിരുന്നു.

ജോണ്‍സണ്‍ മാസ്റ്ററിന് ആദരം
ടീസറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി സത്യന്‍ അന്തിക്കാട് എത്തിയിരുന്നത്. ജോണ്‍സണ്‍ മാസ്റ്ററിനെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയിരുന്നത്. ടീസര്‍ കണ്ട് ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് അദ്ദേഹം പറയുന്നു.

സത്യന്‍ അന്തിക്കാട് കുറിച്ചത്
എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകള്‍ പാടിക്കേള്‍ക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഞാന്‍ നിര്‍ബ്ബന്ധിക്കും. ഇയാളെക്കൊണ്ടു തോറ്റു എന്നു പറഞ്ഞ് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ജോണ്‍സണ്‍ പാടും.. 'ഗോപികേ നിന്‍ വിരല്‍''അന്‍രാഗിണീ ഇതാ എന്‍..'എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല. ആ ജോണ്‍സണ്‍ കാലം പെട്ടെന്നോര്‍ത്തുപോയി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍. സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു
പോസ്റ്റ് കാണൂ

തരംഗമായി ടീസര്‍
അതേസമയം യമണ്ടന്‍ പ്രേമകഥയുടെ ടീസറിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിനെത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ഇതുവരെ രണ്ടര ലക്ഷത്തിലധികം ആളുകളാണ് യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. മഴയത്ത് ഒരു ചായക്കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണിച്ചിരുന്നത്. എപ്രില്‍ 25നാണ് യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications