പ്രകാശന്‍ നാട്ടിന്‍പുറത്തുകാരനാണ്! പണ്ട് ലാല്‍ ചെയതത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു! സത്യന്‍ അന്തിക്കാട്‌

By Midhun Raj

ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. ചിത്രത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനായുളള ഫഹദിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഇന്ത്യന്‍ പ്രണയകഥ ഇറങ്ങി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്.

ഞാന്‍ പ്രകാശന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുുന്നത്. ചിത്രീകരണം പുരോഗമിക്കവേ ഞാന്‍ പ്രകാശന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട് എത്തിയിരുന്നു.ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചായിരുന്നു സത്യന്‍ അന്തിക്കാട് എത്തിയിരുന്നത്.

ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ സിനിമാ പ്രേമികള്‍ ആവേശത്തിലായിരുന്നു. ചിത്രത്തില്‍ തനി നാട്ടുംപുറത്തുകാരനായ പ്രകാശനായിട്ടാണ് ഫഹദ് എത്തുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. പ്രകാശന്റെ ജീവിത ലക്ഷ്യത്തിലേക്കുളള യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പവും അയാള്‍ ചെന്നു പെടുന്ന എടാകൂടങ്ങള്‍ക്കും പിറകെയാണ് ഞങ്ങളുടെ സഞ്ചാരം. യാത്രയ്ക്കിടയില്‍ പ്രകാശന് ചില തിരിച്ചറിവുകള്‍ ഉണ്ടാവുന്നുണ്ട്. അതാണ് ഞങ്ങള്‍ പറയാനാഗ്രഹിക്കുന്ന സന്ദേശം. അത് കേരളത്തിലെ ഇന്നത്തെ ഓരോ യുവാക്കള്‍ക്കുമുളള സന്ദേശം കൂടിയാണ്.സത്യന്‍ അന്തിക്കാട് പറയുന്നു.

പണ്ട് മോഹന്‍ലാല്‍ ചെയ്തത് പോലെ

പണ്ട് മോഹന്‍ലാല്‍ ചെയ്തത് പോലെ

ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിലും സന്മസുളളവര്‍ക്ക് സമാധാനത്തിലും നിങ്ങള്‍ കണ്ടതുപോലെയുളള നിഷ്‌കളങ്കനായ ഒരു യുവാവാണ് ഇതിലെ പ്രകാശനെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഒരു ശരാശരി മലയാളി യുവാവ്. പണ്ട് മോഹന്‍ലാല്‍ ചെയതത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ടെന്നും പ്രകാശന്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. പ്രകാശനാണ് ഈ കഥയുടെ ജീവനെന്നും നമ്മള്‍ക്കും ചുറ്റും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ് ആണ് പ്രകാശനെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ശ്രീനിവാസനും സത്യന്‍ അന്തിക്കാടും

ശ്രീനിവാസനും സത്യന്‍ അന്തിക്കാടും

ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിക്കുന്ന സിനിമ കൂടിയാണ് ഞാ്ന്‍ പ്രകാശന്‍. ഞാന്‍ പ്രകാശന് വേണ്ടി വ്യത്യസ്തമാര്‍ന്നൊരു തിരക്കഥ തന്നെയാണ് ശ്രീനിവാസന്‍ എഴുതിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും ശ്രീനിവാസന്‍ എത്തുന്നുണ്ട്. ഞാന്‍ പ്രകാശനില്‍ ഗോപാല്‍ജി എന്ന കഥാപാത്രമായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നത്. സ്ഥിരം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് സിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രമാണ് ഞാന്‍ പ്രകാശന്‍ എന്നാണറിയുന്നത്.

താരനിര

താരനിര

അരവിന്ദന്റെ അതിഥികള്‍,ലവ് 24*7 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നിഖിലയ്ക്കു പുറമെ കെപിഎസി ലളിത.സബിതാ ആനന്ദ്,വീണ നായര്‍,മുന്‍ഷി ദിലീപ്, ജയശങ്കര്‍, മഞ്ജുളള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് കെ രാജഗോപാല്‍ എഡിറ്റിങ്ങ് ചെയ്യുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X