മോഹന്‍ലാല്‍ ശ്രീനി സത്യന്‍ കൂട്ടുകെട്ട് ഉടന്‍ ?? ജോമോന് ശേഷം സത്യന്‍ അന്തിക്കാട് പറയുന്നത്
ശ്രീനിവാസന്റെ സ്‌കരിപ്റ്റും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ഒഴിച്ചു കൂടാനാവാത്ത ഘടകമായി നിന്നിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അത് സംഭവിക്കുമെന്ന്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സത്യന്‍ ശ്രീനി മോഹന്‍ലാല്‍ കൂട്ടുകെട്ട് ഉടന്‍ സംഭവിക്കുമോ എന്ന ആകാംക്ഷയ്ക്ക് ഉത്തരവുമായി സത്യന്‍ അന്തിക്കാട്. ഏഷ്യാനെറ്റിലെ വാര്‍ത്താപ്രഭാതത്തിലാണ് ഇതിനുള്ള ഉത്തരവുമായി സംവിധായകനെത്തിയത്. ഈ മൂന്നുപേരും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് ഹിറ്റ് സിനിമകളായിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം ഇവരുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുമുണ്ട്.
ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് . ഓരോ സിനിമയ്ക്ക് ശേഷവും ചെറിയ ഇടവേള എടുക്കുന്ന പതിവുണ്ട് സത്യന്. ബ്രേക്കിനു ശേഷം ഈ ടീമിന്റെ തിരിച്ചുവരവ് ചിത്രം ഉണ്ടാകുമോയെന്നതാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ജൈവകൃഷിയിലേക്ക് ഒതുങ്ങാതെ സിനിമയിലേക്ക് ഇറങ്ങിവരൂ
ഞാനും ശ്രീനിവാസനും മോഹന്‍ലാലും കുറേ നാളായി ആഗ്രഹിക്കുന്ന കാര്യം തന്നെയാണത്. ശ്രീനിയോടൊപ്പം ജോലി ചെയ്തിട്ട് 13 വര്‍ഷമായി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് അവസാനമായി ഒന്നിച്ചത്. ബോധപൂര്‍വ്വം തന്നെയാണ് ഞങ്ങള്‍ക്കിടയില്‍ ഗ്യാപ്പ് വന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ലാലിനെ അഭിനയിപ്പിച്ച് മതിയായിട്ടില്ല
മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത് 24 സിനിമകളാണ്. ലാലിനെ അഭിനയിപ്പിച്ച് മതിയായിട്ടില്ല. ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് സിനിമയുണ്ടാക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ഞങ്ങള്‍ക്കൊപ്പം ശ്രീനിയും കൂടി കൂടിയാല്‍ പിന്നെ അതൊരു മികച്ച ടീമായി. ഞങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയാണ് വര്‍ക്കൗട്ട് ചെയ്യുന്നത്.

ഏറെക്കാലമായി ആഗ്രഹിക്കുന്നത് വൈകാതെ സംഭവിക്കും
ജൈവകൃഷിയില്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം സിനിമയിലേക്ക് ഇറങ്ങി വന്നൂടേയെന്ന് സത്യന്‍ അന്തിക്കാട് ശ്രീനിവാസനോട് ഇടയ്ക്ക് ചോദിച്ചിരുന്നു. വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം ഇവര്‍ക്കിടയിലുമുണ്ട്.

അടുത്തത് അതാവുമോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല
ജോമോന്റെ ഇടവേളയ്ക്ക് ശേഷം മിക്കവാറും കടക്കുന്നത് ഈ പ്രൊജക്ടിലേക്കായിരിക്കും. ഒരു പ്രൊജക്ട് സജീവ പരിഗണനയിലുണ്ട്. എന്നാല്‍ അടുത്തത് അത് തന്നെയാണെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.

അവസരം വന്നാല്‍ സംഭവിക്കും
ഒരു കാലത്തെ ഹിറ്റ് രാജാക്കന്‍മാര്‍ വീണ്ടും ഒരുമിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട പ്രൊജക്ടുകളൊന്നും ഇപ്പോഴില്ലെന്നും അവസരം വന്നാല്‍ അത് സംഭവിക്കുമെന്നുമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ മുന്‍പ് പ്രതികരിച്ചത്.


Click it and Unblock the Notifications