»   » സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് ഒരു കാര്യം തന്നെ

സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് ഒരു കാര്യം തന്നെ

Posted By:
Subscribe to Filmibeat Malayalam
Oru Kariyam Parayanundu
ഒരു കാര്യം പറയാനുണ്ട്-സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് അത് തന്നെ.പുതിയ ചിത്രത്തിന്റെ പേര് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഈ പേര് തന്നെ തിരഞ്ഞെടുക്കാന്‍ സത്യന്‍ അന്തിക്കാട് തീരുമാനിച്ചത്.

നിവീന്‍ പോളിയും നമിത പ്രമോദും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സത്യന്‍ സിനിമകളിലെ പതിവുമുഖങ്ങളായ നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവരും പ്രത്യക്ഷപ്പെടുന്നുണ്ട്.

നാട്ടുമ്പുറവും നഗരക്കാഴ്ചകളുമെല്ലാം തന്റെ സിനിമകളിലൂടെ ചിത്രീകരിച്ച സത്യന്‍ ആദ്യമായി കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണ് ഒരു കാര്യം പറയാനുണ്ട്. അര്‍ത്തുങ്കല്‍ കടപ്പുറം പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ഒരിടവേളയ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ ചെയ്യാന്‍ സത്യന്‍ ഒരുങ്ങുന്നത്. കടല്‍ പ്രധാനകഥാപാത്രമാവുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുന്നത് വേണുവാണ്.

പതിവു പോലെ ഈ അന്തിക്കാട് ചിത്രത്തിന്റെ പേരിനെക്കുറിച്ചും പല വിധത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഇതൊന്നും താന്‍ മനപൂര്‍വം ചെയ്യുന്നതല്ലെന്ന് സത്യന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയായിരിക്കും നല്ലൊരു പേര് തേടുന്ന ശ്രമത്തിലാവും ഞാന്‍. ഇവിടെയും അതാണ് സംഭവിച്ചത്. സെപ്റ്റംബര്‍ അവസാനവാരം ഒരു കാര്യം പറയാനുണ്ട് തിയറ്ററുകളിലെത്തും.

English summary
Sathyan Anthikad has finally given a name to his new film – Oru Kariyam Parayanundu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam