»   » മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

By: Rohini
Subscribe to Filmibeat Malayalam

ഒരു ദിവസം ഇടവിട്ടിട്ടാണ് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവും ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരവും തിയേറ്ററിലെത്തിയത്. രണ്ട് ചിത്രത്തിലുമുള്ള സാധാരണത്വമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്

സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് പല പ്രമുഖരും രണ്ട് ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടും. മഹേഷും ബിജുവും മോഹിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ എന്ന തലക്കെട്ട് നല്‍കിക്കൊണ്ട് സത്യന്‍ അന്തിക്കാട് ഇരു ചിത്രങ്ങളെയും കുറിച്ച് പറയുന്നു


മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

'ചാര്‍ളി' എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതില്‍ നമ്മുടെ മുന്നില്‍ തുറന്നത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും മോഹിപ്പിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്നു. മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളാണ് രണ്ടും- സത്യന്‍ അന്തിക്കാട് പറയുന്നു


മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

'മഹേഷ്' ഒരു ബഷീര്‍ കഥ പോലെ സുന്ദരമാണ്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നന്ദി. യാതൊരു വിധ ജാഡയുമില്ലാതെ, പലപ്പോഴും സിനിമയാണെന്ന് പോലും തോന്നിപ്പിക്കാതെ പ്രസാദ മധുരമായൊരു ചിത്രം സമ്മാനിച്ചതിന്. ശുദ്ധമായ നര്‍മ്മം അതിന്റെ പൂര്‍ണതയോടു കൂടി ആവിഷ്‌കരിച്ചതിന്. ഫഹദ് ഫാസില്‍ മുതല്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന അമ്മൂമ്മ വരെ അനായാസമായി അഭിനയിച്ചിരിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.


മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

'ആക്ഷന്‍ ഹീറോ ബിജു' മുന്‍വിധികള്‍ക്കപ്പുറത്തുള്ള സിനിമയാണ്. തിരക്കഥയിലും അവതരണത്തിലും ഇത്രയേറേ പുതുമ മലയാളത്തില്‍ അധികമൊന്നും കണ്ടിട്ടില്ല. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ വന്നപ്പോള്‍ നമുക്ക് ആ കഥാപാത്രത്തെ കണ്ണടച്ച് വിശ്വസിക്കാന്‍ തോന്നിയിരുന്നു. എത്ര വലിയ മനോരോഗമാണെങ്കിലും ഇയാള്‍ മാറ്റിയെടുക്കും എന്ന വിശ്വാസം. ഇന്‍സ്‌പെക്ടര്‍ ബിജുവിനോടും ആ ഇഷ്ടം നമുക്ക് തോന്നും. സാക്ഷാല്‍ രമേശ് ചെന്നിത്തല മുന്നില്‍ വന്നാലും പറയാനുള്ളത് ബിജു പറയും; ചെയ്യും എന്ന വിശ്വാസം. അത് നിവിന്‍ പോളിയുടെയും ഏബ്രിഡ് ഷൈനിന്റെയും മിടുക്കാണ്.


മഹേഷ് ബഷീര്‍ കഥ പോലെ, ബിജു ഡോ. സണ്ണിയെ പോലെ: സത്യന്‍ അന്തിക്കാട്

ഇതാണ് സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്


English summary
Sathyan Anthikkad abou Action Hero Biju and Maheshinte Prathikaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam