»   » വിവാഹത്തിന് ശേഷം ബ്രേക്കെടുത്ത ഉര്‍വശിയ്ക്ക് തിരിച്ച് വരവില്‍ മീര ജാസ്മിന്റെ അമ്മ വേഷം

വിവാഹത്തിന് ശേഷം ബ്രേക്കെടുത്ത ഉര്‍വശിയ്ക്ക് തിരിച്ച് വരവില്‍ മീര ജാസ്മിന്റെ അമ്മ വേഷം

Posted By: Sanviya
Subscribe to Filmibeat Malayalam


80കളിലും 90കളിലും മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിയായിരുന്നു ഉര്‍വശി. ഇതുവരെ നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി അഭിനയിക്കുന്നത്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതി നിര്‍മ്മിച്ചത് ഉര്‍വശിയായിരുന്നു.

സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി മനോജ് കെ ജനയനെ വിവാഹം കഴിക്കുന്നത്. അതിന് ശേഷം സിനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്ത ഉര്‍വശി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. ചിത്രത്തില്‍ മീര ജാസ്മിന്റെ അമ്മ വേഷത്തിലാണ് ഉര്‍വശി സിനിമയില്‍ തിരിച്ചെത്തുന്നത്.

ചിത്രത്തില്‍ അമ്മ വേഷം അവതരിപ്പിക്കാന്‍ ഉര്‍വശിയെ സമീപിക്കുമ്പോള്‍ തനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ദുബായി ക്ലബ് എഫ് എമ്മില്‍ അതിഥിയായി എത്തിയപ്പോഴാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

കഥ കേള്‍ക്കുന്നതിന് മുമ്പ് തന്നെ

പക്ഷേ കഥ വായിക്കുന്നതിന് മുമ്പേ ഉര്‍വശി മറുപടി തന്നു. അഭിനയിക്കാന്‍ റെഡി. ഞാന്‍ പറഞ്ഞു മീരാ ജാസ്മിന്റെ അമ്മ വേഷമാണ് ചെയ്യേണ്ടത്.

സുകുമാരി ചേച്ചിയുടെ അമ്മയാകാം

മീരാ ജാസ്മിന്റെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഉര്‍വശിയുടെ മറുപടി വന്നു. മീരയുടെ എന്നല്ല. സത്യേട്ടന്റെ ചിത്രമാണെങ്കില്‍ സുകുമാരി ചേച്ചിയുടെ അമ്മയാകാന്‍ വരെ ഞാന്‍ തയ്യാറാണ്.

അഭിനേതാവിന്റെ ആത്മവിശ്വാസം

സത്യത്തില്‍ ഇതൊരു അഭിനേതാവിന്റെ ആത്മാവിശ്വാസമാണിത്. ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കിയ ജോമോന്റെ സുവിശേങ്ങള്‍ മുകേഷിനെ അച്ഛന്‍ വേഷത്തിലേക്ക് ക്ഷണിച്ചപ്പോഴും സമാനമായ ഒരു അനുഭവം ഉണ്ടായതായി സത്യന്‍ അന്തിക്കാട് തുറന്ന് പറഞ്ഞു.

വിസ്മയം

ചന്ദ്ര ശേഖര്‍ യെലറ്റി സംവിധാനം ചെയ്ത വിസ്മയം എന്ന തെലുങ്ക് ചിത്രത്തിലാണ് ഉര്‍വശി ഒടുവിലായി അഭിനയിച്ചത്. മോഹന്‍ലാല്‍, ഗൗതമി, വിശ്വാനന്ദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്.

English summary
Sathyan Anthikkad about actress Urvashi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam