ആ പ്രചാരണം വിശ്വസിക്കരുത്! അത് ശരിയല്ല! മുന്നറിയിപ്പുമായി സത്യന്‍ അന്തിക്കാട്! പോസ്റ്റ് കാണൂ!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗ്രാമീണ പശ്ചാലത്തിലൊരുക്കിയ നിരവധി സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. മുന്‍നിര താരങ്ങളെ അണിനിരത്തി അദ്ദേഹമൊരുക്കിയ സിനിമകളെ എന്നും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടേയുള്ളൂ. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ഞാന്‍ പ്രകാശന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. 55 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാലായിരിക്കും സിനിമയിലെ നായകനെന്നായിരുന്നു തുടക്കത്തിലെ പ്രചാരണം എന്നാല്‍ ഫഹദിനൊപ്പമാണ് ഇത്തവണ താനെത്തുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഞാന്‍ പ്രകാശന് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിക്കൊപ്പം ഒരുമിച്ചെത്താനുള്ള പ്ലാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞാന്‍ പ്രകാശന്‍ ഇപ്പോഴും മനസ്സില്‍ നിന്നും പോയില്ലെന്നും ഏപ്രിലോട് കൂടിയേ അടുത്ത സിനിമയിലേക്ക് കടക്കൂവെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അതിനിടയിലാണ് മറ്റൊരു മുന്നറിയിപ്പുമായി സംവിധായകന്‍ എത്തിയിട്ടുള്ളത്.

Sathyan Anthikkad

തന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നാവശ്യപ്പെട്ട് ആരൊക്കെയോ പ്രചാരണം നടത്തുന്നതായി അറിഞ്ഞുവെന്നും വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നുമാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാവുമെന്നും പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് നന്ദിയെന്നുമാണ് ചിലര്‍ കുറിച്ചിട്ടുള്ളത്. സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X