മമ്മൂട്ടിക്ക് തടി വച്ചോ, പറഞ്ഞപ്പോഴേക്കും നോണ്‍ വെജ് നിര്‍ത്തി, നിലപാടില്‍ മാറ്റമില്ലാത്ത മമ്മൂട്ടി

മമ്മൂട്ടിയുടെ പരുക്കന്‍ സ്വഭാവത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. ആളും തരവും നോക്കാതെ സംസാരിക്കും എന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ അത്രയും വിശാല മനസുള്ള മറ്റൊരാളില്ലെന്ന് അവര്‍ തന്നെ പറയും.

By Sanviya

മമ്മൂട്ടിയുടെ പരുക്കന്‍ സ്വഭാവത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അത് വിഷമമാകുമോ എന്ന് പോലും നോക്കാതെ സംസാരിക്കും എന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ അത്രയും വിശാല മനസുള്ള മറ്റൊരാളില്ലെന്ന് അവര്‍ തന്നെ പറയും ചെയ്യും. ഇക്കാര്യങ്ങള്‍ തന്നെയാണ് മമ്മൂട്ടിയെ മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടും മമ്മൂട്ടിയെ കുറിച്ച് അടുത്തിടെ പറയുകയുണ്ടായി. നിലപാടിലെ കാര്‍ക്കശ്യവും അത് നടപ്പാക്കാനുള്ള വേഗതയും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. സംഭവം ഇങ്ങനെ. തുടര്‍ന്ന് വായിക്കൂ...

തടി വച്ചു

തടി വച്ചു

സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സംഭവം. കുറെ നാളുകള്‍ കൂടി കണ്ടപ്പോള്‍ മമ്മൂട്ടി തടി വച്ചതായി തോന്നി. ഞാനക്കാര്യം അദ്ദേഹത്തോട് പറയുകെയും ചെയ്തു. തടി വച്ചോ.. എങ്കില്‍ താന്‍ നോണ്‍ വെജ് ഭക്ഷണം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 നോണ്‍ വെജിലൊന്നും കൈ വച്ചില്ല

നോണ്‍ വെജിലൊന്നും കൈ വച്ചില്ല

അന്ന് ഉച്ചയ്ക്ക് ബേബിമറൈന്റെ വീട്ടിലായിരുന്നു വിരുന്ന്. കൂടുതലും നോണ്‍ വിഭവങ്ങളായിരുന്നു. എന്നാല്‍ മമ്മൂട്ടി അതൊന്നും തൊട്ട് പോലും നോക്കിയില്ല. ഇത് എന്ത് പറ്റി? ഞാന്‍ ചോദിച്ചു.

തീരുമാനമെടുത്ത്

തീരുമാനമെടുത്ത്

ഇന്നു മുതല്‍ നോണ്‍ വെജ് കഴിക്കണ്ട എന്ന് തീരുമാനമെടുത്തിരുന്നു. ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതാണ് എനിക്കിഷ്ടം. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശുദ്ധ ഹൃദയനാണ്

ശുദ്ധ ഹൃദയനാണ്

അതാണ് മമ്മൂട്ടി. നിലപാടിലെ കാര്‍ക്കശ്യവും അത് നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ വേഗതയും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നു. ഈ സ്വഭാവ സവിശേഷത അദ്ദേഹത്തെ പുറമെയെങ്കിലും പരിക്കനാണെന്ന് തോന്നിക്കുമെങ്കിലും മമ്മൂട്ടി ശുദ്ധ ഹൃദയനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X