»   » ഷൂട്ടിങിന് മുമ്പ് മീരാ ജാസ്മിന്‍ പൊട്ടി കരഞ്ഞു, മനസിലെ വേദനകള്‍ എനിക്ക് കരഞ്ഞ് തീര്‍ക്കണം

ഷൂട്ടിങിന് മുമ്പ് മീരാ ജാസ്മിന്‍ പൊട്ടി കരഞ്ഞു, മനസിലെ വേദനകള്‍ എനിക്ക് കരഞ്ഞ് തീര്‍ക്കണം

By: Sanviya
Subscribe to Filmibeat Malayalam

മീര ജാസ്മിന്‍ എന്ന നടിയുടെ കഴിവുകള്‍ മലയാള സിനിമയില്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പല സംവിധായകരും നടിയെ കുറിച്ച് അബദ്ധ ധാരണകള്‍ വയ്ക്കുന്നതുക്കൊണ്ടാകാം നല്ല കഥാപാത്രങ്ങള്‍ അവരിലേക്ക് എത്താതെ പോകുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മുഖം മൂടിയില്ലാത്ത നടിയാണ് മീര ജാസ്മിന്‍. കാര്യങ്ങള്‍ തുറന്ന് പറയും. മീര ജാസ്മിന്‍ എന്ന നടി ഇത്രയും നിഷ്‌കളങ്കമാണെന്ന് എനിക്ക് തോന്നിയ ഒരു സാഹചര്യമുണ്ടായിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മീര പൊട്ടി കരയുന്നത് ഞാന്‍ കണ്ടത്. അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്.

ഷൂട്ടിങിന് മുമ്പ് പതിനഞ്ച് മിനിറ്റ്

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സംഭവം. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മീര എന്റെ അടുത്ത് വന്ന് ചോദിച്ചു. അങ്കിള്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഒരു പതിനഞ്ച് മിനിറ്റ് എനിക്ക് വേണം. ആവശ്യമെന്താണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയി.

മീരയുടെ മറുപടി

എനിക്കൊന്ന് കരയണം. എന്റെ മനസിലെ വിഷമങ്ങള്‍ കരഞ്ഞ് തീര്‍ത്താല്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയുകയുള്ളൂ. മീരയുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. മുന്‍ കൂട്ടി ചോദിച്ച് കരയുന്നു.

പൊട്ടി കരഞ്ഞു

ഞാന്‍ നോക്കുമ്പോള്‍ ദൂരെ മാറിയിരുന്ന് പൊട്ടി കരയുകയായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു അപരിചിതമായ ഒരു അനുഭവമായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

അര്‍ഹിക്കുന്നത് ലഭിച്ചിട്ടില്ല

മീരയെ കുറിച്ച് അബദ്ധ ധാരണകള്‍ വയ്ക്കുന്നതുക്കൊണ്ടാണ് പല സംവിധായകരും നടിയുടെ കഴിവുകള്‍ മനസിലാക്കാത്തത്. അതുക്കൊണ്ട് തന്നെ മലയാള സിനിമയില്‍ മീരയ്ക്ക് അര്‍ഹിക്കുന്നത് ലഭിക്കുന്നില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടി ചേര്‍ത്തു.

English summary
Sathyan Anthikkad about Meera Jasmine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam