»   » ജയറാം, ഉര്‍വശി പൊന്‍മുട്ടയിടുന്ന താറാവിന് വെറും ക്ലൈമാക്‌സായിരുന്നില്ല, സത്യന്‍ അന്തിക്കാട്

ജയറാം, ഉര്‍വശി പൊന്‍മുട്ടയിടുന്ന താറാവിന് വെറും ക്ലൈമാക്‌സായിരുന്നില്ല, സത്യന്‍ അന്തിക്കാട്

Posted By: Sanviya
Subscribe to Filmibeat Malayalam

1988ല്‍ ജയറാം, ഉര്‍വശി, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് പൊന്‍മുട്ടയിടുന്ന താറാവ്. ചിത്രത്തിന് ആദ്യം നല്‍കിയ പേര് പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു. എന്നാല്‍ തട്ടാന്‍ സമുദായത്തെ ആക്ഷേപിക്കുന്നു എന്ന പരാതി ഉയര്‍ന്നതോടയാണ് ചിത്രത്തിന്റെ പേര് മാറ്റി പൊന്‍മുട്ടിയിടുന്ന താറാവ് എന്നാക്കിയത്. ഒരു പക്ഷേ ഈ കഥ എല്ലാവരും കേട്ടിട്ടുണ്ടാകണം.

എന്നാല്‍ ആരും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു സംഭവം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സംഭവിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നുവത്രേ. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

sathyan-anthikkad

ചിത്രത്തിന്റെ ക്ലൈമ്കാസ് തീരുമാനിക്കുന്ന സമയം. അന്ന് തെരഞ്ഞെടുപ്പ് കാലമായിരുന്നു. അമ്മാവന്‍ ശങ്കരന്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസുകാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നത്. തന്നെ എടുത്തു കൊണ്ടു പോകുകയാണെങ്കില്‍ വോട്ടു ചെയ്യാന്‍ തീര്‍ച്ചയായും വരുമെന്ന് അമ്മാവന്‍ പറയുന്നു. പാര്‍ട്ടികാര്‍ അത് സമ്മതിച്ച് അമ്മാവനെ എടുത്തു കൊണ്ടു പോയി.

കുറേ കാലത്തിന് ശേഷം പുറത്തിറങ്ങിയ സന്തോഷം അമ്മാവനുണ്ടായിരുന്നു. എല്ലാവരോടും വിശേഷങ്ങളൊക്കെ അന്വേഷിച്ചാണ് അമ്മാവന്‍ വോട്ടു ചെയ്യാന്‍ പോയ്ത്. അവിടെ എത്തി വോട്ട് ചെയ്ത് ഇറങ്ങിയപ്പോള്‍ അമ്മാവനോട് പാര്‍ട്ടിക്കാര്‍ ചോദിക്കുന്നു. നമുക്ക് തന്നെ അല്ലേ വോട്ട് ചെയ്തത്. അപ്പോള്‍ അമ്മാവന്റെ മറുപടി ഇതായിരുന്നു. അരിവാളു കണ്ടപ്പോള്‍ അവിടെ കുത്തേണ്ടി വന്നു. അമ്മാവന്റെ മറുപടി കേട്ടതും ഒന്നും നോക്കാതെ പാര്‍ട്ടിക്കാര്‍ വഴിയില്‍ ഇട്ടിട്ടു പോകുകയായിരുന്നു.

ചെറിയ ഒരു കള്ളം പറയേണ്ടതെ ഉണ്ടായിരുന്നുള്ളു. പക്ഷേ അതുണ്ടായില്ല. ഈ സംഭവമാണ് പിന്നീട് പൊന്‍മുട്ടിയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ആക്കിയെടുത്തത്.

English summary
Sathyan Anthikkad about Ponmuttayidunna Tharavu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam