സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും
ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുടുംബചിത്രങ്ങളുടെ സ്വന്തം സംവിധായകന്‍ സത്യന്‍ അന്തിക്കാട് വീണ്ടും സൂപ്പര്‍താരം മോഹന്‍ലാലുമായി ഒന്നിയ്ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം മോഹന്‍ലാലിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌നേഹവീടാണ് ഇരുവരും ഒന്നിച്ച ഇതിന് മുമ്പത്തെ ചിത്രം. താന്‍ അടുത്തതായി ആശീര്‍വാദ് ഫിലിംസിന് വേണ്ടിയൊരു മോഹന്‍ലാല്‍ ചിത്രമാണ് ചെയ്യാന്‍ പോകുന്നതെന്ന് അന്തിക്കാട് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. ലാലിനായി മികച്ചൊരു തിരക്കഥയ്ക്കായി ശ്രമിയ്ക്കുകയാണ് അന്തിക്കാടെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള സൂചനകള്‍. മികച്ച ആശയം കിട്ടിയിട്ടുണ്ടെന്നും എന്നാന്‍ അതിനി വികസിപ്പിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

മുമ്പും സത്യന്‍അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടിട്ടുണ്ട്. സാധാരണ സമൂഹത്തിലെ സാധാരണക്കാരുടെ കഥകളാണ് പലപ്പോഴും ഈ കൂട്ടുകെട്ടില്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. ഇടയ്ക്ക് പതിവ് കൂട്ടുകെട്ടുകള്‍ മാറുകയും ചിലപ്പോഴെല്ലാം അന്തിക്കാട് നിരാശപ്പെടുത്തുകയും ചെയ്‌തെങ്കിലും ഒരു ഇന്ത്യന്‍ പ്രണയകഥയിലൂടെ അദ്ദേഹം വീണ്ടും പ്രതീക്ഷകള്‍ നല്‍കുകയാണ്.


Click it and Unblock the Notifications