ശ്രീബാല കെ. മേനോന്‍ സംവിധായികയാകുന്നു

By Nirmal Balakrishnan

സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടര്‍ ആയിരുന്ന ശ്രീബാല കെ.മേനോന്‍ സ്വതന്ത്ര സംവിധായിക ആകുന്നു. ശ്രീനിവാസനും സുഹാസിനിയും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് ശ്രീബാല സംവിധാന രംഗത്തേക്കു കടക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് ശ്രീബാല തന്നെയാണ്. മാധ്യമപ്രവര്‍ത്തകനായ ശശികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ സമീര്‍ താഹിറാണ് കാമറ കൈകാര്യം ചെയ്യുന്നത്. അടുത്തമാസമാണ് ചിത്രീകരണം തുടങ്ങുന്നത്.

ദീര്‍ഘകാലമായി സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്നു ശ്രീബാല. അച്ചുവിന്റെ അമ്മ മുതല്‍ക്കാണ് ശ്രീബാല അദ്ദേഹത്തോടൊപ്പം ചേരുന്നത്. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥ വരെ കൂടെനിന്നു. സിനിമയില്‍ വരുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു.

Sreebala K Menon

കുടുംബകഥയാണ് ശ്രീബാല പറയുന്നത്. സത്യന്‍ അന്തിക്കാട് ചെയ്യുന്നതുപോലെ സിനിമയുടെ പേര് പിന്നീടാണു തീരുമാനിക്കുക. ശ്രീനിവാസനും സുഹാസിനിയും രണ്ടാം തവണയാണ് ഒന്നിക്കുന്നത്. വി.എം. വിനു സംവിധാനം ചെയ്ത മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ താരജോടികളായി ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു മകന്റെ വേഷംചെയ്തിരുന്നത്. ജയരാജിന്റെ ലൗഡ് സ്പീക്കറിലൂടെ അഭിനയരംഗത്തേക്കു കടന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്.

സത്യന്‍ അന്തിക്കാടിന്റെ ടീമില്‍ നിന്നു വരുന്നതിനാല്‍ ശ്രീബാലയുടെ ചിത്രം കുടുംബപ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് കാണാമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X