»   » സത്യന്റെ പേരിടല്‍ അതൊന്നു വേറെ

സത്യന്റെ പേരിടല്‍ അതൊന്നു വേറെ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/sathyan-anthikkad-benny-puthiya-theerangal-2-103751.html">Next »</a></li></ul>
Sathyan Anthikkad
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. ഷൂട്ടിങ് തുടങ്ങിയാലും ചിത്രത്തിനു പേരിടില്ല. സംവിധാനവും കഥയും ഗാനരചനയുമൊക്കെ പറ്റുമെങ്കിലും സത്യന്‍ അന്തിക്കാടിനെ ഏറെ പ്രതിസന്ധിയിലാക്കുക പേരിടലാണ്. സിനിമ തുടങ്ങുമ്പോള്‍ ഒരു പേരുമുണ്ടാകില്ല. പിന്നെ ഓരോദിവസവും ഓരോ പേരു വരും. ഒടുവിലായിരിക്കും നല്ലൊരു പേരില്‍ പിടിക്കുക.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ കാര്യം തന്നെ നോക്കുക. എന്തെല്ലാം പേരുകള്‍ ഇതിനകം വന്നു കഴിഞ്ഞു. ഒടുവില്‍ സത്യന്‍ ഒരു പേരില്‍ തീരുമാനമെടുത്തു- പുതിയ തീരങ്ങള്‍. കടലിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയായതിനാല്‍ തീരങ്ങള്‍ നന്നായി ചേരും. സത്യന്‍ പുതിയ തീരത്താണിപ്പോള്‍ നില്‍ക്കുന്നത്, സാമ്പ്രദായിക രീതിയിലുള്ള സിനിമയൊരുക്കലില്‍ നിന്നു മാറി പുതിയ ശൈലിയാണ് ഇവിടെ അവലംബിക്കുന്നത്. അങ്ങനെ നോക്കുമ്പോഴും പുതിയ തീരങ്ങള്‍ ചിത്രത്തിനു നന്നായി ചേരും.

കുറച്ചുവര്‍ഷമായി സത്യന്‍ തന്നെയായിരുന്നു സ്വന്തം ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കിയിരുന്നത്. എന്നാല്‍ അവസാനം റിലീസ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയപ്പോള്‍ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തെ തിരക്കഥ ഏല്‍പ്പിക്കുകയായിരുന്നു. പുതിയ തിരക്കഥാകൃത്തിനെ പരീക്ഷിക്കുന്നതിനാലും പുതിയ തീരങ്ങള്‍ സത്യന്‍ എന്ന സംവിധായകനു നന്നായി ചേരും.
നിലവിലുള്ള രീതിയില്‍ നിന്നു മാറി നായകനും നായികയും യുവതാരങ്ങളാണ്.

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം നായകനായ നിവിന്‍പോളിയും നമിതാ പ്രമോദും. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരെ വച്ചുമാത്രം ചിത്രമൊരുക്കാറുള്ള സത്യന്റെ കാഴ്ചപ്പാടിന്റെ മാറ്റം കൂടിയാണ് ഈ ചിത്രം. താരങ്ങളല്ല കഥയാണ് സിനിമയെന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന നല്ല ചിത്രങ്ങളിലൊന്നാകും ഇതും. അങ്ങനെയും പുതിയ തീരങ്ങള്‍ എന്ന പേര് സാര്‍ഥകമാകും.

<ul id="pagination-digg"><li class="next"><a href="/news/sathyan-anthikkad-benny-puthiya-theerangal-2-103751.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam