ഗാന്ധിനഗറില്‍ പറ്റിയ അക്കിടി

By Nirmal Balakrishnan

Next »

« Previous

Gandhi Nagar Second Street
പേരുകൊണ്ട് പുകിലു പിടിച്ച സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടാകില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന ചിത്രം റിലീസ് ചെയ്തു സത്യന്‍. ജയറാമും ശ്രീനിവാസനും തുല്യവേഷത്തിലുളള ചിത്രം. ശ്രീനിവാസനായിരുന്നു തട്ടാന്‍. അയാള്‍ പ്രേമിച്ച പെണ്ണായി (അയല്‍വീട്ടിലെ കണിയാരുമകള്‍) ഉര്‍വശിയും. എന്നാല്‍ തട്ടാന്‍ ഉണ്ടാക്കിക്കൊടുത്ത പത്തുപവന്റെ മാല അടിച്ചുമാറ്റി അവള്‍ ഒരു ദുബായിക്കാരനെ വിവാഹം കഴിക്കുന്നു. പക്ഷെ പിന്നീടാണു തിരിച്ചറിയുന്നത് തട്ടാന്‍ നല്‍കിയത് സ്വര്‍ണം പൂശിയ ആഭരണമാണു നല്‍കിയതെന്ന്.

ചിത്രം റിലീസ് ചെയ്ത അന്നുതന്നെ ശ്രദ്ധേയമായി. പക്ഷേ അപ്പോഴേക്കും മറ്റൊരു പ്രശ്‌നം തുടങ്ങിയിരുന്നു. സിനിമ തട്ടാന്‍മാരെ കളിയാക്കുകയാണെന്നു പറഞ്ഞ് അവര്‍ രംഗത്തിറങ്ങി. പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന പേരുമാറ്റിയില്ലെങ്കില്‍ സിനിമ കളിക്കാന്‍ അനുവദിക്കില്ലെന്നായി. ഒടുവില്‍ മാറ്റാതിരിക്കാന്‍ പറ്റില്ലെന്നായി. മാറ്റിയാല്‍ സിനിമയുടെ കലക്ഷനെ ബാധിച്ചെന്നിരിക്കും. അവിടെയും വ്യത്യസ്ത ചിന്ത സംവിധായകനെ സഹായി്ച്ചു. തട്ടാന്‍ എന്നതു മാറ്റി താറാവ് എന്നാക്കി. എന്നാല്‍ തട്ടാന്‍ മാറിയാണ് താറാവായതെന്ന് പ്രേക്ഷകര്‍ക്കു മനസ്സിലാകുകയും വേണം. കാരണം അക്കാലത്ത് ചാനലുകളൊന്നുമില്ലല്ലോ ഇത്രയും പബ്ലിസിറ്റി നല്‍കാന്‍.

പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന പേരില്‍ തട്ടാനു മേലെ വെട്ടുന്നതുപോലെ ഒരു വരവരച്ച്് മുകളില്‍ താറാവ് എന്നു ചേര്‍ത്തു. പ്രശ്‌നമുണ്ടാക്കിയവരുടെ നാവനങ്ങിയില്ല എന്നു മാത്രമല്ല ജനം പതിവുപോലെ തട്ടാന്‍ എന്നു വായിച്ചു. രണ്ടാംവായനയില്‍ താറാവ് എന്നും വായിച്ചു. കലക്ഷനെ ബാധിക്കാതെ ചിത്രം മുന്നോട്ടു പോയി.

സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് ഒരുങ്ങുന്നകാലം. ഗൂര്‍ഖയുടെ കഥയായതിനാല്‍ അതിന്റെ പശ്ചാത്തലത്തിണ്് പേരിടാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ അതുമായി ബന്ധപ്പെട്ട പേരുകളൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ ഇതുവരെ ഇല്ലാത്തൊരു സ്ഥലത്തിന്റെ പേരിടാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ഗാന്ധിനഗര്‍ എന്ന പേരിട്ടത്.

പക്ഷേ ചിത്രീകരണം തുടങ്ങാന്‍ കോഴിക്കോട്ടെത്തി. അവിടെ ലൊക്കേഷനിലെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്, ആ സ്ഥലത്തിന്റെ പേരും ഗാന്ധി നഗറാണെന്ന്. നാട്ടുകാര്‍ കരുതിയത് അവരുടെ സ്ഥലത്ത് ചിത്രീകരിക്കുന്നതിലാണ് ഗാന്ധിനഗര്‍ എന്ന പേരിട്ടതെന്ന്. അവിചാരിതമായി സംഭവിക്കുന്നതായിരുന്നു ഇതൊക്കെ. എല്ലാം ഒരു പേരു വരുത്തുന്ന കാര്യങ്ങള്‍ തന്നെ.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X