twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഒരു അന്തിക്കാട് ചിത്രം ഉണ്ടാകുന്നത്...

By Nirmal Balakrishnan

Next »

« Previous

Puthiya Theerangal
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുക എന്ന ആഗ്രഹവുമായാണ് ബെന്നി പി. നായരമ്പലം അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത്. ഷാഫി സംവിധാനം ചെയ്ത ലോലി പോപ്പിനു ശേഷമായിരുന്നു ബെന്നി സത്യനെ കാണാന്‍ എത്തിയത്. സത്യന്‍ ഏറ്റു, ഒറ്റ വ്യവസ്ഥയില്‍. സിനിമ സംവിധാനം ചെയ്യാം, ബെന്നി തിരക്കഥയെഴുതണം.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയെക്കുറിച്ച് സത്യനറിയാം. ഗതികേടുകൊണ്ട് തിരക്കഥാകൃത്ത് ആയതാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസ് സംവിധായകനായതോടെ സത്യന് തിരക്കഥയെഴുതാന്‍ പറ്റിയ ആളില്ല. രഘുനാഥ് പലേരിയാണെങ്കില്‍ എപ്പോഴുമെങ്കിലേ എഴുതൂ. പിന്നെയുള്ളത് സി.വി.ബാലകൃഷ്ണനാണ്. അദ്ദേഹവും ഇതുപോലെ എപ്പോഴെങ്കിലുമേ പേനയെടുക്കൂ. ഒടുവില്‍ കൂടെയുണ്ടായിരുന്നത് രഞ്ജന്‍ പ്രമോദായിരുന്നു. രഞ്ജന്റെ തിരക്കഥയിലാണ് അച്ചുവിന്റെ അമ്മയും മനസ്സിനക്കരെയും പിറന്നത്. പക്ഷേ അപ്പോഴേക്കും രഞ്ജനും സ്വതന്ത്രനായി. ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന ചിത്രമൊരുക്കാന്‍ രഞ്ജന്‍പോയി.

തിരക്കഥയില്ലാതെ തന്നിലെ സംവിധായകന്‍ വിഷമിച്ചപ്പോഴാണ് ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ വച്ച് സത്യന്‍ അന്തിക്കാടും പേനയെടുത്തത്. ആദ്യത്തെ തിരക്കഥയെഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ വന്നത് പഴയ സുഹൃത്ത് ലാലിന്റെ മുഖം തന്നെ. വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു രണ്ടുപേരും. അതുമാറിയപ്പോള്‍ ലാല്‍ ചോദിച്ചതാണ് സിനിമ ചെയ്യേണ്ടേ എന്ന്. അങ്ങനെയാണു രസതന്ത്രം പിറന്നത്. ലാലും മീരാജാസ്മിനും ഒന്നിച്ച ചിത്രം വന്‍ വിജയമായി. അതോടെ സത്യനിലെ തിരക്കഥാകൃത്തിനും ധൈര്യമായി.

പിന്നീട് വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട് എന്നിവയൊക്കെ പിറന്നു. പക്ഷേ ആദ്യകാലത്തെ വിജയം കൂടെയുണ്ടായില്ല. കഥയും സന്ദര്‍ഭങ്ങളുമൊക്കെ ആവര്‍ത്തന വിരസമായി. മാധ്യമങ്ങളൊക്കെ അത് വിമര്‍ശന ബുദ്ധിയോടെ ചൂണ്ടിക്കാടിച്ചു. നടന്‍ സലിംകുമാര്‍ തന്നെ ഒരുഅഭിമുഖത്തില്‍ പറഞ്ഞത് അന്തിക്കാട് ചിത്രമെന്നാല്‍ ഒരേ റൂട്ടിലോടുന്ന ബസിനെപോലെയാണെന്നായിരുന്നു. കൃത്യം സ്റ്റോപ്പില്‍ ആളെയിറക്കി ലക്ഷ്യത്തിലെത്തുന്ന സിനിമ. ഇതെല്ലാം കേട്ടപ്പോഴാണ് ഒന്നുമാറണമെന്നു തോന്നിയത്.

സ്‌നേഹവീടിനായിരുന്നു സത്യന്‍ ഏറെ പഴിക്കേട്ടത്. ലാലും ഷീലയും മകന്‍-അമ്മ വേഷത്തിലെത്തിയിട്ടും സിനിമയുടെ ക്ലൈമാക്‌സ് വന്‍ പരാജയമായിരുന്നു. ഈ സമയത്താണ് ബെന്നി പി. നായരമ്പലം പൂര്‍ത്തിയാക്കിയ തിരക്കഥയുമായി എത്തുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയായിരുന്നു ബെന്നി പറഞ്ഞത്. കടലിന്റെ പശ്ചാത്തലത്തില്‍ബെന്നി തിരക്കഥയെഴുതിയ ദിലീപ് ചിത്രമായ ചാന്തുപൊട്ട് വന്‍ വിജയമായിരുന്നു.

സത്യനാണെങ്കില്‍ കടലിന്റെ പശ്ചാത്തലത്തില്‍ ഒറ്റ ചിത്രവും ചെയ്തിട്ടില്ല. ഗ്രാമവിശുദ്ധിയും യുവത്വത്തിന്റെ നന്മയും ചേര്‍ന്നൊരു കഥയായിരുന്നു ബെന്നി എഴുതികൊണ്ടുവന്നത്. അതോടെ സത്യന്‍ ആ ചിത്രം ചെയ്യാമെന്നേറ്റു. നിര്‍മാണം ബെന്നിയും ആന്റോ ജോസഫും ചേര്‍ന്ന്. അങ്ങനെ ഒരു സത്യന്‍ അന്തിക്കാട് ചിത്രം കൂടി പിറക്കുകയായി.

Next »

« Previous

English summary
director Sathyan Anthikkad has finally named his latest project starring Nivin Pauly, Namitha Pramod and Nedumudi Venu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X