വീണ്ടുമൊരു മലയാള കടല്‍ചിത്രം

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/news/sathyan-anthikkad-benny-puthiya-theerangal-3-103749.html">« Previous</a>

Puthiya Theerangal
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ സിനിമാവല്‍ക്കരിച്ച രാമുകാര്യാട്ടിന്റെ ചെമ്മീന്‍ ആണ് കടല്‍ പശ്ചാത്തലത്തില്‍ ഹിറ്റാകുന്ന ആദ്യ മലയാള സിനിമ. പ്രമേയംകൊണ്ടും അവതരണം കൊണ്ടും കലാപരമായും ഏറെ മുന്നില്‍ നിന്ന ചെമ്മീന്‍ മലയാള സിനിമയെ ലോകനിലവാരത്തില്‍ തന്നെ കൊണ്ടുപോയി. സത്യനും ഷീലയും മധുവും കൊട്ടാരക്കരയുമെല്ലാം ഇപ്പോഴും മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ചെമ്മീനിനു ശേഷവും നിരവധി കടല്‍ പശ്ചാത്തല ചിത്രങ്ങള്‍ വന്നു. അതില്‍ പത്മരാജന്റെ മൂന്നാംപക്കമാണ് മലയാളിയെ ശരിക്കും നൊമ്പരപ്പെടുത്തിയത്. ജയറാമും തിലകനും പേരക്കുട്ടിയും മുത്തശ്ശനുമായെത്തി നമ്മെ സങ്കടപ്പെടുത്തുകയായിരുന്നു. തിലകന്‍ എന്ന നടന്റെ അപാരസാധ്യതയായിരുന്നു പത്മരാജന്‍ മുതലെടുത്തത്.

ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത അമരം ആയിരുന്നു മറ്റൊരു ശ്രദ്ധേയ കടല്‍ ചിത്രം. മമ്മൂട്ടി, മുരളി, കെപിഎസി ലളിത, അശോകന്‍, ചിത്ര, മാതു എന്നിവരുടെ ഗംഭീര പ്രകടനമായിരുന്നു അമരം. മമ്മൂട്ടിയുടെ അച്ചു എന്ന കഥാപാത്രവും ഹൃദയം കീഴടക്കുന്ന ഗാനങ്ങളും അമരം അനശ്വരചിത്രമാകാന്‍ സഹായിച്ചു.

പിന്നീടും കടല്‍ പശ്ചാത്തലമാക്കി ധാരാളം ചിത്രങ്ങള്‍ വന്നു. ജയരാജ് സംവിധാനം ചെയ്ത തുമ്പോളി കടപ്പുറം, മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം, സുരേഷ്‌ഗോപിയുടെ തിരകള്‍ക്കപ്പുറം എന്നിവയെല്ലാം ആ ശ്രേണിയില്‍പ്പെട്ടതാണ്. എന്നാല്‍ ദിലീപ് നായകനായ ചാന്ത്‌പൊട്ടാണ് ഹിറ്റായ മറ്റൊരു കടല്‍ ചിത്രം. രാധാകൃഷ്ണന്‍ എന്ന പെണ്‍ജീവിതമായിരുന്നു ദിലീപ് മനോഹരമായി അവതരിപ്പിച്ചത്. ലാല്‍ജോസായിരുന്നു ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥ സിനിമയാക്കിയത്.

അതിനു ശേഷം ഒരുങ്ങുന്ന കടല്‍ ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍. പത്മരാജന്റെ മൂന്നാംപക്കം ക്യാമറയില്‍ പകര്‍ത്തിയ വേണുവാണ് ഇതിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആലപ്പുഴ ആര്‍ത്തുങ്കല്‍ കടപ്പുറത്തുവച്ചാണ് ചിത്രീകരണംനടക്കുന്നത്.

<ul id="pagination-digg"><li class="previous"><a href="/news/sathyan-anthikkad-benny-puthiya-theerangal-3-103749.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X