»   » തോറ്റത് മറ്റാരുമല്ല, സിനിമയില്ലാത്ത ക്രിസ്തുമസിനെ കുറിച്ച് ജോമോന്റെ സംവിധായകന്‍!

തോറ്റത് മറ്റാരുമല്ല, സിനിമയില്ലാത്ത ക്രിസ്തുമസിനെ കുറിച്ച് ജോമോന്റെ സംവിധായകന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്തുമസായിരുന്നു ഇത്തവണത്തേത്. ഒരുപിടി നല്ല ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷതമായി വന്ന സിനിമാക്കാരുടെ സമരം പ്രേക്ഷകരെ നിരാശരാക്കി. പലരും സമരത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. തിയേറ്റര്‍ സംഘടനകളുടെ കടുംപിടിത്തമാണ് ഇതിന് കാരണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

ഓണം, വിഷു, ക്രിസ്തുമസ് ഇതൊക്കെയാണ് കേരളത്തിലെ ഉത്സവങ്ങള്‍ എന്ന് പറയുന്നത്. ഏത് കാരണത്തിന്റെ പേരിലായാലും ഈ അവധിക്കാലത്ത് സിനിമ സമരം പാടില്ലെന്ന് ഒരു ഉത്തരവിറക്കണമെന്ന് സര്‍ക്കാരിനോട് സത്യന്‍ അന്തിക്കാട്. കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

തോറ്റത് മറ്റാരുമല്ല

സമരത്തില്‍ തോറ്റത് മറ്റാരുമല്ല മലയാള സിനിമയാണെന്ന് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും പൃഥ്വിയുടെയും ജയസൂര്യയുടെയും സിനിമകള്‍ കാണാനായി കാത്തിരുന്ന പ്രേക്ഷകരെ തിയേറ്റകര്‍ വളപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി തിയേറ്റര്‍ സംഘടനകള്‍ ശക്തി തെളിയിച്ചു. സര്‍ക്കാരും സിനിമാക്കാരും പ്രേക്ഷകരും നിസ്സാഹായരായി നോക്കി നിന്നു. തോറ്റത് മലയാള സിനിമയാണ്. സത്യന്‍ അന്തിക്കാട് പറയുന്നു.

സംവിധായകന് മനസിലാകില്ല

ഓരോ സംഘടനയ്ക്കും ഓരോ ന്യായങ്ങളുണ്ടാകും. അത് മുഴുവന്‍ കച്ചവടക്കാരനല്ലാത്ത ഒരു സംവിധായകന് മനസിലാകണമെന്നില്ല. പക്ഷേ മനസിലാകുന്ന ഒന്നുണ്ട്. പിടിച്ച് നിര്‍ത്തി വിഹിതം വാങ്ങുന്നതിന് ഈ അവധിക്കാലം തന്നെ എന്തിന് തെരഞ്ഞെടുത്തു എന്നത്. അതിലൊരു സമ്മര്‍ദ്ദ തന്ത്രമുണ്ട്. അതിന്റെ ഉദ്ദേശ ശുദ്ധി തീര്‍ച്ചയായും സംശയിക്കപ്പെടേണ്ടതാണ്.

സഹതാപം തോന്നുന്നു

ഒരു കലാസൃഷ്ടി ചന്തയിലെ ഒരു വില്‍പ്പന ചരക്കു പോലെ വില പേശി നശിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടമല്ല, സഹതാപമാണ് തോന്നുന്നതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Sathyan Anthikkad facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam