»   » മാറ്റത്തോടെ സത്യന്‍ അന്തിക്കാട്‌

മാറ്റത്തോടെ സത്യന്‍ അന്തിക്കാട്‌

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി ചിത്രങ്ങള്‍ മാറി മാറി ചെയ്ത് വിജയിപ്പിക്കുന്ന കാലം അസ്തമിച്ചു. മലയാളസിനിമ കഴിവുള്ള കുറേ ചെറുപ്പക്കാരുടെ കയ്യിലാണ്. പ്രമേയത്തില്‍ പുതുമ മാത്രം നിലനിര്‍ത്തുന്നവര്‍ക്കു വിജയിക്കാന്‍ കഴിയുന്നൊരിടം മാത്രമായി മലയാള സിനിമ. അത്തരമൊരു കാലത്ത് പഴഞ്ചന്‍ സിനിമാ രീതിയുമായി നിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്നു തിരിച്ചുള്ള ഒരു ചിത്രമെടുപ്പാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

ന്യൂജനറേഷന്‍ സിനിമാ നായനകായ ഫഹദ് ഫാസിലിനെ നായകനാക്കിയതു തന്നെ അതിന്റെ തെളിവാണ്. ഫഹദിന് നായികയായി കൊണ്ടുവന്നത് തെന്നിന്ത്യയില്‍ തന്നെ ഏറെ തിരക്കുള്ള അമലാ പോളിനെയും. സ്ഥിരമായി സ്വന്തം സിനിമകള്‍ക്ക് കഥയൊരുക്കാറുള്ളത് സത്യന്‍ തന്നെയായിരുന്നു. പുതിയ തീരങ്ങള്‍ എന്ന കഴിഞ്ഞ സിനിമയ്ക്കു മാത്രം അതൊന്നു മാറ്റിനോക്കി.

പക്ഷേ ബെന്നിയുടെ കഥയൊന്നും ആളുകള്‍ക്ക് പിടിക്കാതായിരിക്കുന്നു. അപൂര്‍വമായി മാത്രം തിരക്കഥയൊരുക്കാറുള്ള ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തെയാണ് ഇക്കുറി കൂട്ടുപിടിച്ചത്. ഡയമണ്ട് നെക്ലേസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അദ്ദേഹം തിരക്കഥയെഴുതുന്ന ചിത്രമാണിത്.

പതിവ് താരങ്ങളെയൊക്കെ സത്യന്‍ പുതിയ ചിത്രത്തില്‍നിന്ന് ഒഴിവാക്കി. ആകെയുള്ളത് ഇന്നസെന്റ് മാത്രം. മാമൂക്കോയ, കെപിഎസി ലളിത എന്നിവരൊന്നുമില്ലാതെ സത്യന്‍ സിനിമ ചെയ്യാറേയില്ല.

പതിമൂന്നു വര്‍ഷമായി സത്യന്‍ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കാറുള്ള ഇളയരാജയെ മാറ്റി വിദ്യാസാഗറിനെയാണ് ഇക്കുറി വച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് വിദ്യാസാഗര്‍ സത്യന്‍ ചിത്രത്തില്‍ വരുന്നത്. പതിവായി ഗാനങ്ങള്‍ എഴുതാറുള്ളത് കൈതപ്രമായിരുന്നു. ഇക്കുറി റഫീക്ക് അഹമ്മദാണ് ഗാനം എഴുതിയിരിക്കുന്നത്. എല്ലാംകൊണ്ടും മാറ്റം ഉള്‍ക്കൊണ്ടാണ് സത്യന്റെ പ്രണയ കഥ വരുന്നത്. ആ മാറ്റം പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമോ എന്നു നോക്കാം

English summary
Sathyan Anthikkad full of change his making style of films. His upcoming movie Oru Indian Pranaya Kadha is the best example of it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam