»   » ആകെയൊന്നു മാറാന്‍ സത്യന്‍ അന്തിക്കാട്

ആകെയൊന്നു മാറാന്‍ സത്യന്‍ അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
പരാജയങ്ങളില്‍ നിന്ന് ചിലറ നല്ലപാഠം പഠിക്കുമെന്നു പറയുന്നത് വെറുതെയല്ല. സിനിമ മാത്രം ജീവിതമാക്കിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും അത്തരമൊരു പാതയിലാണ്. മോഹന്‍ലാല്‍ നായകനായിരുന്ന സ്‌നേഹവീട്, നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്നീ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തന്റെ രീതി പാടേ മാറ്റാന്‍ തന്നെ സത്യന്‍ അന്തിക്കാട് തീരുമാനിച്ചു. താന്‍ തന്നെ തിരക്കഥയെഴുതുന്ന രീതിയാണ് ആദ്യം മാറ്റിയത്. യുവാക്കളുടെ കഥ നന്നായി അവതരിപ്പിക്കുന്ന ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിനെയാണ് അദ്ദേഹം കഥയും തിരക്കഥയുമെഴുതാന്‍ ഏല്‍പ്പിച്ചത്.

സാധാരണ മമ്മൂട്ടി, മോഹന്‍ലാല്‍,ശ്രീനിവാസന്‍, ജയറാം എന്നിവരാണ് സത്യന്‍ ചിത്രത്തില്‍ നായകരായി ഉണ്ടാകാറുള്ളത്. ഇക്കുറി ഫഹദ് ഫാസിലിനെയാണ് ആ നായകനായി തിരഞ്ഞെടുത്തത്. നായികയായി അമല പോളും. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ ഫഹദും അമലയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സത്യന്‍ ചിത്രങ്ങളില്‍ ഗാനത്തിന് ഏറെ പ്രധാന്യമുണ്ട്. ഇളയരാജയാണ് സ്ഥിരമായി സംഗീതം നല്‍കാറുള്ളത്. ഇക്കുറി അതിലും മാറ്റം വരുത്തി. വിദ്യാസാഗറിനെയാണ് സംഗീതചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ലാല്‍ജോസാണ് വിദ്യാസാഗറിനെ സ്ഥിരമായി സംഗീത ചുമതല ഏല്‍പ്പിക്കുന്ന സംവിധായകന്‍.

കൈതപ്രമായിരുന്നു സ്ഥരിം ഗാനമെഴുതുന്ന ആള്‍. ഇക്കുറി ആ ചുമതല റഫീക്ക് അഹമ്മദിനാണ്. അതുപോലെ കാമറ ചെയ്യാറുള്ളത് വേണുവോ അഴകപ്പനോ ആയിരുന്നു. ഇക്കുറി വിജയ് പി. ഉലകനാഥനാണ്.

സ്ഥിരം നടന്‍മാരില്‍ ഇന്നസെന്റു മാത്രമേയുള്ളൂ.

എങ്കിലും ഒരു കാര്യത്തില്‍ മാത്രം മാറ്റം വരുത്തിയിട്ടില്ല. സിനിമയ്ക്കു പേരിടല്‍. ഒരിക്കലും സിനിമ തുടങ്ങും മുന്‍പ് പേരിടാറില്ല. ആ രീതി തന്നെയാണ് ഇപ്പോഴും. ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പേ മാത്രമേ പേരു വരൂ.

English summary
Sathyan Anthikkad making new movie staring Fahad Fazil and Amlala Paul.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam