ലാല്‍-മഞ്ജു ചിത്രത്തിനില്ലെന്ന് സത്യന്‍അന്തിക്കാട്
ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കും.... ആരെല്ലാം ആയിരിക്കും നായിക-നായകന്‍മാര്‍...?
കുറച്ചിടെയായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സജീവ ചര്‍ച്ചയായിരുന്നു ഇത്. കുടുംബ ജീവിതത്തില്‍ നിന്ന് സിനിമയിലേക്ക് തിരിച്ചുവരുന്ന മഞ്ജു വാര്യര്‍ നായികയാകുമോ... മോഹന്‍ ലാല്‍ ആയിരിക്കുമോ നായകന്‍... എന്നിങ്ങനെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പക്ഷേ സത്യന്‍ അന്തിക്കാട് ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇങ്ങനെ ഒരു പദ്ധതിയേ ഇല്ലെന്നാണ് അന്തിക്കാടുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
മോഹന്‍ ലാലുമൊത്ത് തകര്‍പ്പന്‍ സിനികളൊരുക്കിയ ആളാണ് സത്യന്‍ അന്തിക്കാട്. പക്ഷേ അടുത്തിടെ അന്തിക്കാട്-മോഹന്‍ലാല്‍ ടീമിന്റെ സിനിമകള്‍ പ്രതീക്ഷിച്ചതുപോലെ വലിയ വിജയങ്ങള്‍ സമ്മാനിച്ചിട്ടില്ല.
എന്നാല്‍ സത്യന്‍ അന്തിക്കാട് -മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ഇനിയും സിനികള്‍ ഉണ്ടാകണം എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ആ സിനിമയില്‍ മഞ്ജു വാര്യര്‍ തന്നെ നായികയായി എത്തണം എന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സിനിമ ഒരുക്കുന്നു എന്ന് ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ട് രഞ്ജിത്ത് ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ ലാലും മഞ്ജുവും ഒന്നിക്കുന്നു എന്ന വാര്‍ത്ത പരന്നത്.


Click it and Unblock the Notifications