അച്ഛന് മോഹന്‍ലാല്‍, എനിക്ക് ഫഹദ് ഫാസില്‍, പാച്ചുവും അത്ഭുതവിളക്കുമായി അഖില്‍ സത്യന്‍
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് അഖില്‍ സത്യന്റേത്. അച്ഛനും സഹോദരനും പിന്നാലെയായാണ് അഖില്‍ സത്യനും സംവിധായകനായി അരങ്ങേറുന്നത്. അച്ഛനൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അഖില്‍ സ്വതന്ത്ര്യ സംവിധായകനാവുന്നത്. അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയിരുന്നു. മക്കള്‍ക്കെല്ലാം സംവിധാനത്തോട് താല്‍പര്യമുണ്ടെന്ന് മുന്‍പ് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന് പാച്ചുവും അത്ഭുതവിളക്കുമെന്നാണ് പേരിട്ടിട്ടുള്ളത്. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അഖില്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ മനസ്സുതുറന്നത്. ബോംബെയിലെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈദരാബാദ്, കേരളം, ഗോവ എന്നിവിടങ്ങളിലെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിജി വെങ്കിടേഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

ഫാമിലി എന്റര്‍ടൈനറായാണ് സിനിമയൊരുക്കുന്നത്. ഗാഢമായ ഹൃദയവികാരങ്ങളെ കുറിച്ചുള്ള ചിത്രത്തില്‍ ചെറിയൊരു ദുരൂഹതയുമുണ്ട്. ഫഹഹദ് ഫാസിലിനെ നായകനാക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അഖില്‍ സത്യന്‍ തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെ ഫഹദും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
Recommended Video
മോഹന്‍ലാല്‍ അച്ഛന് എങ്ങനെയാണോ അതേ പോലെ തന്നെയാണ് തനിക്ക് ഫഹദെന്ന് അഖില്‍ സത്യന്‍ പറയുന്നു. ഫഹദുമായി വളരെ അടുത്ത ബന്ധമുണ്ട്. ആക്ഷന് പറഞ്ഞാല്‍ ഫഹദ് അത്ഭുതപ്പെടുത്തും. ഫഹദെന്ന അഭിനേതാവിനോട് എന്നും ആരാധനയാണ്. ഇതുവരെ കാണാത്ത ഐറ്റം തരാമെന്നായിരുന്നു ഫഹദ് പറഞ്ഞത്. തമാശ ചെയ്യാന്‍ ഫഹദിനും താല്‍പര്യമുണ്ട്. പൊതുവെ ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ച് കാണാറുള്ളത്. താന്‍ എഴുതി വെച്ചത് ഫഹദ് എങ്ങനെ ചെയ്യുന്നുവെന്ന് അറിയാനായുള്ള ആകാംക്ഷയും തനിക്കുണ്ടെന്നും അഖില്‍ പറയുന്നു.


Click it and Unblock the Notifications











