»   » ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ഇന്നസെന്റ് സിനിമയ്ക്ക് പുറത്തും വലിയ തമാശക്കാരനാണ്. സിനിമാ ലൊക്കേഷനുകളിലായാല്‍ പോലും ഇന്നസെന്റിന്റെ തമാശകള്‍ കേള്‍ക്കാന്‍ ഇഷ്ടം പോലെയാണ്. എന്നാല്‍ ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ എവിടെയെങ്കിലും ഇരുന്ന് സംസാരിക്കണം. അല്ലെങ്കില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പറ്റിയത് പോലെയിരിക്കും.

സിനിമയുടെ ഷൂട്ടിങിന്റെ ഇടവേളയില്‍ ഒരു ദിവസം സത്യന്‍ അന്തിക്കാടിനെ ഇന്നസെന്റ് വിളിച്ചു. ഇന്നസെന്റിന്റെ തമാശകള്‍ കേള്‍ക്കാനും ആസ്വദിക്കാനും സത്യന്‍ അന്തിക്കാടിനും ഒരുപാട് ഇഷ്ടമായിരുന്നു. അതുക്കൊണ്ട് തന്നെ സത്യന്‍ അന്തിക്കാട് തിരക്കുകളെല്ലാം മാറ്റി വച്ച് ഫോണെടുത്ത് സംസാരിച്ചു. ഇന്നസെന്റ് വിളിക്കുന്നത് എന്തെങ്കിലും തമാശ പറയാനായിരിക്കുമെന്ന് സത്യന്‍ അന്തിക്കാട് അറിയാം.

ഫോണെടുത്ത് ഇന്നസെന്റ് പറയുന്നതും കേട്ട് നടന്നതാണ്. ശ്രദ്ധ കിട്ടാതെ വന്നപ്പോള്‍ കാല് തെറ്റി സത്യന്‍ താഴെ വീണു. നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു ഈ സംഭവം. അങ്ങനെ ഒന്നര മാസത്തോളം കാലില്‍ ബാന്റേജ് കെട്ടി സത്യന്‍ അന്തിക്കാടിന് വിശ്രമമെടുക്കേണ്ടി വന്നു. പിന്നീട് സിനിമാക്കാര്‍ക്കിടയില്‍ സംസാരമായത് ഇങ്ങനെ. തുടര്‍ന്ന് വായിക്കൂ..

ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

പാലാക്കാട് നെല്ലിയാമ്പതിയില്‍ വച്ച് ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പരിക്ക് പറ്റുന്നത്.

ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

സത്യന്‍ അന്തിക്കാടിനെ കാണാന്‍ ഇന്നസെന്റ് വന്നപ്പോള്‍ ആദ്യം ചോദിച്ചതിങ്ങനെ. ഭാര്യ നിമ്മി അറിഞ്ഞോ, ഞാന്‍ വിളിച്ചപ്പോഴാണ് സംഭവിച്ചതെന്ന്.

ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരെല്ലാം ഇന്നസെന്റിന്റെ തമാശകള്‍ ആസ്വദിക്കുന്നവരായിരുന്നു. പക്ഷേ സത്യന്‍ അന്തിക്കാടിന് അപകടം പറ്റിയതിന് ശേഷം ഇവര്‍ പറയുന്നത്. ഇന്നസെന്റ് വിളിച്ചാല്‍ ഇരുന്ന് സംസാരിക്കും. അല്ലെങ്കില്‍ പണി കിട്ടും!!

ഇന്നസെന്റ് ഫോണ്‍ വിളിച്ചാല്‍ ഇരുന്ന് സംസാരിക്കണം, അല്ലെങ്കില്‍ പണി കിട്ടും!!

ഇന്നസെന്റിന്റെ തമാശകളെ കുറിച്ച് മുമ്പ് മോഹന്‍ലാലും പറഞ്ഞിട്ടുള്ളതാണ്.

English summary
Sathyan Anthikkad in shooting location.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam