For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യന്‍ അന്തിക്കാടും ഫഹദും ശ്രീനിവാസനും ഇനി ഒരുമിച്ച്, ഞാന്‍ പ്രകാശന് തുടക്കമായി, കാണൂ!

  |
  ഞാന്‍ പ്രകാശന് തുടക്കമാവുന്നു | filmibeat Malayalam

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ഇവരുടെ ഒപ്പം മോഹന്‍ലാല്‍ കൂടി ചേരുമ്പോള്‍ ആ ഇഷ്ടം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിന് കൂടിയാണ് ഇപ്പോള്‍ വിരാമമാവുന്നത്. ഇത്തവണ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ഇവര്‍ക്കൊപ്പം മോഹന്‍ലാലില്ലെന്നതാണ് ഖേദകരമായ കാര്യം. മോഹന്‍ലാലില്ലാത്തതിന്റെ കുറവ് അറിയിക്കാത്ത തരത്തിലുള്ള കഥയും കാസ്റ്റിങ്ങുമാണ് പുതിയ സിനിമയ്ക്ക്.

  ആക്ഷന്‍ കിങിന് മുന്നില്‍ മുട്ടുമടക്കിയ മമ്മൂട്ടി! സ്റ്റാലിന്‍ ശിവദാസും പത്രവും ഒരുമിച്ചെത്തിയപ്പോള്‍

  ഫഹദ് ഫാസിലാണ് ഇത്തവണ ശ്രീനിക്കും സത്യനുമൊപ്പം കൈകോര്‍ത്തിട്ടുള്ളത്. നേരത്തെ മലയാളിയെന്ന പേരായിരുന്നു ചിത്രത്തിന് നല്‍കിയിരുന്നത്. എന്നാല്‍ ഇതേ പേരില്‍ വേറേ സിനിമ ഇറങ്ങിയതിനാല്‍ ഈ പേര് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ പേര് നല്‍കിയിട്ടുള്ളത്. ഞാന്‍ പ്രകാശന്‍ എന്ന പേരാണ് സിനിമയ്ക്ക് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. സിനിമയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രംഗത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഷിയാസിന്‍റെ ബോഡി ഷോയും പേളി മാണിയുടെ നൃത്തവും, ബിഗ് ബോസില്‍ നടന്നത്? കാണൂ!

  ഞാന്‍ പ്രകാശന് തുടക്കമാവുന്നു

  ഞാന്‍ പ്രകാശന് തുടക്കമാവുന്നു

  കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അസാമാന്യ അഭിനയമികവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഫഹദ് ഫാസിലാണ് പ്രകാശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മുതല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ഫഹദ് ഫാസിലിന്റെ അഭിനയവും കൂടച്ചേരുമ്പോള്‍ സിനിമ പ്രേക്ഷകര്‍ക്ക് നല്ലൊരുനുഭവമായി മാറുമെന്നുറപ്പാണ്.

  ഗസറ്റിനെ ആശ്രയിക്കാതെ പേരിട്ടു

  ഗസറ്റിനെ ആശ്രയിക്കാതെ പേരിട്ടു

  പ്രകാശ്രന്‍ എന്ന പേര് ഗസറ്റില്‍ പരസ്യം ചെയ്ത് പിആര്‍ പ്രകാശ് എന്നാക്കി മാറ്റിയ ആളാണ് പ്രകാശ്. പ്രകാശനെപ്പോലെ ഗസറ്റിനെ ആശ്രയിച്ചില്ല, അല്ലാതെ തന്നെ സിനിമയ്ക്ക് ഞാന്‍ പ്രകാശന്‍ എന്ന പേര് നല്‍കുകയാണെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം ത്‌ന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സിനിമ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പേരിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുള്ളത്.

  നല്ല അനുഭവമായി മാറ്റുമെന്ന ഉറപ്പ്

  നല്ല അനുഭവമായി മാറ്റുമെന്ന ഉറപ്പ്

  പ്രകാശനായി ഫഹദ് ഫാസിലും പ്രകാശന്റെ നായികയായ സലോമിയായി നിഖില വിമലും എത്തുമ്പോള്‍ ഗോപാല്‍ജി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ഇത്രയും ദിവസം ഇവരൊക്കെ കടലാസിലും മനസ്സിലും മാത്രമായിരുന്നു. എന്നാല്‍ ഇന്ന് (16-07-2018 ) മുതല്‍ അവര്‍ക്ക് ജീവന്‍ വെച്ച് തുടങ്ങുകയാമെന്നും സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് സിനിമാപ്രേമികള്‍ക്ക് ആശ്വാസമായത്. എസ് കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമയൊരുക്കുന്നത്. അതിനോടൊപ്പം തന്നെ ഫഹദിന്റെ സാന്നിധ്യവുമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്ന കാര്യം. ഞാന്‍ പ്രകാശന്‍ നല്ലൊരനുഭവമായി മാറ്റുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  നായികയായെത്തുന്നത്

  നായികയായെത്തുന്നത്

  ദിലീപ് ചിത്രമായ ലവ് 24ലെ നായികയായ നിഖില വിമലാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രമായ അരവിന്ദന്റെ അതിഥികളായിരുന്നു താരത്തിന്‍റെതായി പുറത്തിറങ്ങിയ സമീപകാല സിനിമ. മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്.

  സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റ്

  സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ് കാണാം.

  English summary
  Sathyan Anthikkad about his new movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X