അമല പോളിന്റെ പ്രണയം ആദ്യം അറിഞ്ഞത് സത്യന്‍ അന്തിക്കാട്‌

By Nirmal Balakrishnan

അമലപോളും സംവിധായകന്‍ എ.എല്‍. വിജയുമായുള്ള പ്രണയം തനിക്ക് അറിയാമായിരുന്നെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയകഥയുടെ സെറ്റില്‍ വച്ച് അമല തന്നോട് ഈ പ്രണയത്തെക്കുറിച്ചു സംസാരിച്ചിരുന്നെന്ന് സത്യന്‍ അന്തിക്കാട് എഴുതി.

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ അമല പോളിന്റെ പ്രണയവും വിവാഹകാര്യവുമാണ് ഇപ്പോള്‍ തമിഴ്, തെലുങ്ക്, മലയാള സിനിമാവൃത്തങ്ങളില്‍ ഏറെ ചര്‍ച്ച. മൂന്നു ഭാഷയിലും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയായിരുന്നു അമല. ജൂണ്‍ 12ന് ആണ്അമലയുടെ വിവാഹം. ഹിന്ദുമതാരാച പ്രകാരം ചെന്നൈയില്‍ വിവാഹം നടക്കും. പിന്നീട് ക്രിസ്തീയ ആചാരപ്രകാരം കേരളത്തില്‍ വച്ചും വിവാഹം നടക്കും. ഏഴിന് കൊച്ചിയില്‍ വച്ച് വിവാഹനിശ്ചയവും.


വിജയ്#യുടെ രണ്ടു ചിത്രങ്ങളിലും അമല അഭിനയിച്ചിരുന്നു. വിക്രം നായകനായ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലും വിജയ് നായകനായ തലൈവയിലും. രണ്ടും തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ദൈവത്തിരുമകളുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരുടെയും പ്രണയം തുടങ്ങുന്നത്.

സോഷ്യല്‍ മീഡിയ വഴിയാണ് അമല പ്രണയകാര്യം പുറത്തുവിട്ടത്.

സിനിമാതാരങ്ങളുടെ പ്രണയം ആദ്യം അറിയുന്നത് സംവിധായകരായിരിക്കും എന്നത് ശരിയാണ്. ജയറാം- പാര്‍വതി, ദിലീപ്- മഞ്ജുവാര്യര്‍, ബിജുമേനോന്‍- സംയുക്ത വര്‍മ്മ എന്നിവരുടെ പ്രണയം ആദ്യം അറിഞ്ഞത് സംവിധായകന്‍ കമല്‍ ആയിരുന്നു. കമലിന്റെ സെറ്റില്‍ വച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. പിന്നീട് ആ പ്രണയസാക്ഷാത്ക്കാരത്തിനു സഹായം നല്‍കിയതും അദ്ദേഹമായിരുന്നു.

vijay-amala

ഫഹദ് ഫാസില്‍ നായകനായ ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നെ അമല പ്രയണം തന്നോടു പറഞ്ഞിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നത്. തങ്ങളുട സെറ്റിലെ താരങ്ങളുടെ ഓരോ ഭാവവും തിരിച്ചറിയാന്‍ സംവിധായകര്‍ക്കു കഴിയുമെന്നു പറയുന്നതു വെറുതെയല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X