മമ്മൂട്ടിക്കൊപ്പമുള്ള സിനിമയുണ്ടോ? കുടുംബകഥയാണോ? സത്യന്‍ അന്തിക്കാടിന്റെ മറുപടി ഇങ്ങനെ! കാണൂ!

Recommended Video

മമ്മൂക്ക ഇനി കുടുംബങ്ങളുടെ സ്വന്തം | filmibeat Malayalam

മലയാളത്തിന്റെ അഭിമാനമായ താരവും സംവിധായകനും വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെഗാസ്റ്റാറിന്റെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരുന്നു. മോഹന്‍ലാലിനെ വെച്ച് നിരവധി സിനിമകളൊരുക്കിയിട്ടും മെഗാസ്റ്റാറിനെ നായകനാക്കാത്തതെന്തായിരുന്നുവെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്. അദ്ദേഹത്തിന് പറ്റിയ കഥകളൊന്നും ഇല്ലാത്തതിനാലാണ് നായകനാക്കാത്തതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് ഈ സമാഗമം. മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ ഒരുക്കുമെന്നും പ്രചരിച്ച വാര്‍ത്തകള്‍ സത്യമാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയ ഞാന്‍ പ്രകാശന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അടുത്ത ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി-സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

22 വര്‍ഷത്തിന് ശേഷം

22 വര്‍ഷത്തിന് ശേഷം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളിലെ ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മോഹന്‍ലാലിനും ജയറാമിനും ഫഹദ് ഫാസിലിനുമൊക്കെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ തന്നെയാണ് അദ്ദേഹം സമ്മാനിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലാണ് അടുത്ത സിനിമയില്‍ നായകനായെത്തുന്നത് ഫഹദാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ഞാന്‍ പ്രകാശന്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ മികച്ച ചിത്രമെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

കുടുംബ കഥയായിരിക്കുമോ?

കുടുംബ കഥയായിരിക്കുമോ?

പൊതുവെ കുടുംബ കഥകളുമായെത്തുന്ന അദ്ദേഹം ഇത്തവണ വരുന്നത് എങ്ങനെയായിരിക്കുമെന്നറിയാനായാണ് മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള പ്ലാനുണ്ടെന്നും പ്രചരിച്ച കാര്യങ്ങള്‍ ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു കഥയെക്കുറിച്ചാണ് താനിപ്പോള്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തമായൊരു കുടുംബ കഥയായിരിക്കണം അദ്ദേഹത്തിനായി ഒരുക്കേണ്ടത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇനിയും സമയം വേണമെന്നും അദ്ദേഹം പറയുന്നു.

പ്രകാശനാണ് മനസ്സില്‍

പ്രകാശനാണ് മനസ്സില്‍

ഫഹദ് ഫാസലിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശനാണ് ഇപ്പോഴും മനസ്സിലുള്ളത്. പ്രകാശനെ പൂര്‍ണ്ണമായും ഇറക്കിവിട്ടതിന് ശേഷം മാത്രമേ പുതിയ സിനിമയിലേക്ക് കടക്കാനാവൂ. പ്രകാശന്‍രെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള വിശ്രമത്തിലാണ് താനിപ്പോഴെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നാല്‍ ഈ വര്‍ഷം തന്നെ മമ്മൂട്ടി ചിത്രം യാഥാര്‍ത്ഥ്യമാവുമെന്നും അദ്ദേഹം പറയുന്നു. ഏപ്രിലിലേ അടുത്ത സിനിമയിലേക്ക് കടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നായകനായും അതിഥിയായും

നായകനായും അതിഥിയായും

മമ്മൂട്ടിയെ നായകനായും അതിഥി താരമായും ഉപയോഗിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം ഗോളാന്തരവാര്‍ത്ത തുടങ്ങി നിരവധി സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ ായകനായെത്തിയ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ അതിഥി താരമായാണ് മമ്മൂട്ടി എത്തിയത്. ഒരാള്‍ മാത്രമെന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചത്.

മമ്മൂട്ടിയുടെ തിരക്ക്

മമ്മൂട്ടിയുടെ തിരക്ക്

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ്. നവാഗതരെന്നോ പരിചയ സമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. മധുരരാജയുടെ തിരക്കിലാണ് താരമിപ്പോള്‍. പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തുന്ന സിനിമ ഏപ്രിലിലാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മമ്മൂട്ടി പോലീസ് ഓഫീസറായെത്തുന്ന ഉണ്ടയുടെ ചിത്രീകരണവും പുരോഗമിച്ച് വരികയാണ്.

തമിഴിലും തെലുങ്കിലും

തമിഴിലും തെലുങ്കിലും

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് ഇപ്പോള്‍. റാമിനൊപ്പമായിരുന്നു പേരന്‍പ് ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മെഗാസ്റ്റാറിനെത്തേടിയെത്തുമെന്നാണ് ആരാധകരുടെ വാദം. അമുദവനെന്ന ടാക്‌സി ഡ്രൈവറും ഭിന്നശേഷിക്കാരിയായ മകളായ പാപ്പയും തമ്മിലുള്ള ബന്ധമാണ് പേരന്‍പ് വരച്ചുകാട്ടിയത്. വൈഎസ് ആറിന്‍രെ ബയോിപ്പിക്കായ യാത്രയുമായാണ് അദ്ദേഹം തെലുങ്കിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X