twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും ശ്രീനിവാസനും ശത്രുതയിലോ? ആ ഡയലോഗിന് പിന്നിലെ ഒളിയമ്പ് ആര്‍ക്കെതിരെയായിരുന്നു? കാണൂ!

    |

    Recommended Video

    ലാലും ശ്രീനിയും തമ്മിലെന്ത്...? | filmibeat Malayalam

    മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കൂട്ടുകെട്ട് ഇഷ്ടപ്പെടാത്ത മലയാളികളില്ല. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളിലെ ഡയലോഗുകള്‍ പോലും മലയാളികള്‍ക്ക് ഇന്നും മനപ്പാഠമാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, എന്ന ഡയലോഗ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തുവന്നതാണ്. അന്ന് ഇവര്‍ക്കൊപ്പം സത്യന്‍ അന്തിക്കാടുമുണ്ടായിരുന്നു. മലയാള സിനിമ ഇന്നും കാത്തിരിക്കുകയാണ് ഈ ത്രിമൂര്‍ത്തി സംഗമത്തിനായി. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരമാമിട്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഇത്തവണ നറുക്ക് വീണത് ഫഹദ് ഫാസിലിനായിരുന്നു.

    മോഹന്‍ലാലിനെ വെച്ച് സിനിമയൊരുക്കുന്നതിനെക്കുറിച്ചായിരുന്നു തങ്ങള്‍ ആലോചിച്ചിരുന്നത്. അദ്ദേഹത്തിനോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം മറ്റൊരു സിനിമ ഏറ്റെടുത്തതോടെയാണ് ഈ സിനിമ ഫഹദില്‍ എത്തിനിന്നത്. പ്രകാശനെ അവതരിപ്പിക്കാന്‍ പറ്റിയ വ്യക്തി ഫഹദ് ഫാസിലായിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ ശത്രുതയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. അതൊരു തെറ്റിദ്ധാരണയാണ് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും സത്യന്‍ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു.

    Sathyan Anthikkad

    ഞാന്‍ പ്രകാശനിലെ ചില രംഗങ്ങളില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കളിയാക്കിയെന്നൊക്കെയാണ് പ്രചാരണങ്ങള്‍. മോഹന്‍ലാലിനെ കളിയാക്കാന്‍ താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് ഫഹദ് പറയുമ്പോള്‍ അത് പറഞ്ഞവന്റെ വീട്ടിലുണ്ടാകുമെന്നായിരുന്നു ശ്രീനിവാസന്‍ നല്‍കിയ മറുപടി. മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് അതെന്നായിരുന്നു പലരും പറഞ്ഞത്. തമാശയ്ക്കായാണ് അത് പറഞ്ഞത്. മോഹന്‍ലാലിന്‍രെ കഴിവിനെക്കുറിച്ച് ശ്രീനിക്ക് അറിയാവുന്നതാണ്. പരസ്പരം തല്ലാനും ചീത്ത പറയാനുമൊക്കെയുള്ള ്ധികാരം ഇരുവര്‍ക്കുമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

    English summary
    Sathyan Anthikkad about Mohanlal and Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X