അന്തിക്കാട് പുതിയ പേരിട്ടതെങ്ങനെ?
മോഹന്‍ലാല്‍ -മഞ്ജു വാര്യര്‍ ചിത്രക്കിന് എന്നും എപ്പോഴും എന്ന പേരിട്ടതെങ്ങനെ എന്നറിയേണ്ടേ. പൊതുവെ സത്യന്‍ അന്തിക്കാട് ചിത്രത്തിനു വൈകിയാണു പേരിടാറുള്ളത്. പുതിയ ചിത്രത്തിനും ചിത്രീകരണം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ ശേഷമാണ് പേരിടുന്ന കാര്യത്തിലെത്തിയത്.
പേരിടുന്നത് വൈകിയപ്പോള്‍ മോഹന്‍ലാല്‍ പേരിനെക്കുറിച്ചു ചോദിച്ചു. ഇത്തവണയെങ്കിലും നേരത്തെ പേരിടുമോ എന്നായിരുന്നു ലാല്‍ ചോദിച്ചത്. അതിന് അതെ എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. എന്നാല്‍ പറഞ്ഞ സമയത്തൊന്നും പേരിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പേരിടാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

സിനിമയില്‍ ഒരു രംഗത്ത് ലാല്‍ ഒരാളെ മര്‍ദിക്കുന്നത്. ആ സംഭവം കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജ് ചോദിച്ചു ഇയാള്‍ മര്‍ദ്ദക വിദഗ്ധനാണോ എന്ന്. ഈ മര്‍ദക വിദഗ്ധന്‍ എന്ന വാക്ക് ലാലിനു പിടിച്ചു. അതാണോ പേരെന്ന് ലാല്‍ ചോദിച്ചു. അങ്ങനെ മര്‍ദ്ദക വിദഗ്ധന്‍ എന്ന പേര് ലാല്‍ തന്നെ സെറ്റില്‍ പരത്തി. പിന്നെ ലാലിട്ട പേര് വക്കീല്‍ ഹാപ്പിയാണ്, മഞ്ജുവും കുഞ്ചുവും എന്നൊക്കെയാിരുന്നു. എല്ലാം സ ത്യന്‍ അന്തിക്കാടിനെ കളിയാക്കിയിട്ട പേരായിരുന്നു. ഒടുവില്‍ സത്യന്‍ ലാലിനെ വിളിച്ചു പറഞ്ഞു- ലാല്‍ പേരിട്ടു- എന്നും എപ്പോഴും.
ഈ പേര് മനസ്സില്‍ വച്ച് മനപൂര്‍വം മിണ്ടാതിരിക്കുകയായിരുന്നു അല്ലേ എന്നാണു ലാല്‍ ചോദിച്ചത്. അപ്പോള്‍ അന്തിക്കാട് തനി ഗ്രാമീണനായൊരു ചിരിയായിരുന്നു. അങ്ങനെ മര്‍ദക വിദഗ്ധനില്‍ നിന്നാണ് എന്നും എപ്പോഴും എത്തിയത്.


Click it and Unblock the Notifications