For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനി സത്യൻ ടീം വീണ്ടും!! നായകൻ മലയാളത്തിലെ സ്വന്തം അമിർഖാൻ

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രത്തെ കുറിച്ചാണ്. ചിത്രം പുറത്തു വരുന്നു എന്നതല്ലാതെ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. സാധരണ ഗതിയിൽ സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ചിത്രങ്ങളിൽ മോഹൻലാലാകും നായകൻ. എന്നാൽ ഇക്കുറി അതിനെരു മാറ്റമുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദ്- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

  Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയെ കുറിച്ചുള്ള വാർത്ത സജ്ജീവമായിരിക്കുകയായിരുന്നു. മോഹൻലാൽ, ജയറാം എന്നീ പേരുകൾ ഉയർന്നു വന്നിരുന്നു. മലയാളി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള വിവരങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

  എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു! സ്ത്രീയെ വിലയിരുത്തേണ്ട്ത് വസ്ത്രം നോക്കിയല്ല- ദിവ്യങ്ക

   പ്രകാശന്റെ കഥ

  പ്രകാശന്റെ കഥ

  പ്രകാശന്റെ കഥയാണ് മലയാളിയിൽ പറയുന്നത്. പിആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റിയ ചെറുപ്പക്കാരന്റെ കഥായാണ് മലയാളി. പ്രകാശായി വേഷമിടുന്നത് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ്. ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് സിനിമ നിർമ്മിക്കുന്നത്.
  ജൂലൈ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.

  ചുറ്റിനുമുളളവരുടെ കഥ

  ചുറ്റിനുമുളളവരുടെ കഥ

  എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍ എന്ന് ആമുഖത്തോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്' ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ. ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു.

  ‘കഥ കിട്ടി' ശ്രീനി പറഞ്ഞു.

  ‘കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍.' ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

  ‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.'
  പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.

  ‘ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു.
  ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
  വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. ‘മലയാളി' എന്നാണ് സിനിമയുടെ പേര്.

  ഷാൻ റഹ്മാന്റെ സംഗീതം

  ഷാൻ റഹ്മാന്റെ സംഗീതം

  ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം തുറന്ന് പറ‍ഞ്ഞത്. എന്നാൽ അന്ന് സിനിമയെ കുറിച്ചുള്ളകൂടുതൽ വിവരം പുറത്തു വിട്ടിരുന്നില്ല. കഥയെഴുത്തു പുരോഗമിക്കുകയാണെന്ന് മാത്രമാണ് പറഞ്ഞത്.

  ഷാനെ തിരഞ്ഞെടുത്താനുള്ള കാരണം

  ഷാനെ തിരഞ്ഞെടുത്താനുള്ള കാരണം

  ഷാനെ തിരഞ്ഞെടുക്കാൻ കാരണമുണ്ട് സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ട്ക്കെട്ടിൽ പിറക്കുന്ന സിനിമയിൽ ഷാൻ എത്തിപ്പെടാൻ ഒരു കാരണമുണ്ട്. അത് ഓഡിയോ ലോഞ്ചിൽ സത്യൻ അന്തിക്കാട് തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിലെ അമ്മേ ജനനി എന്ന ഗാനം താൻ കേൾക്കാൻ ഇടയായി. ആ പാട്ടിനോട് ഒരു വൈകാരിക അടിപ്പം തോന്നിയിരുന്നു. യാത്രക്കിടയിൽ പല തവണ ആ പാട്ട് വീണ്ടും വീണ്ടും കേൾക്കുകയും ചെയ്തുവെന്നും അദ്ദേഹം പറ‍ഞ്ഞു.

  English summary
  sathyan athikadu sreenivasan new movie fahad in lead role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X