സത്യന്‍-ലാല്‍ ചിത്രം ഏപ്രില്‍ 11ന്

By Staff

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഒരു വന്‍വിജയത്തിലൂടെ മോഹന്‍ലാലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയോടെ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തും.

രസതന്ത്രത്തിനു ശേഷം മോഹന്‍ലാലും സത്യനും ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഷൂട്ടിംഗും ചീത്രീകരണാനന്തര ജോലികളും പൂര്‍ത്തിയായതിനു ശേഷമേ സത്യന്‍ അന്തിക്കാട് തന്റെ ചിത്രങ്ങളുടെ പേരുകള്‍ പ്രഖ്യാപിക്കാറുള്ളൂ.

വസ്ത്രവ്യാപാരിയായ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താന്‍ കണ്ടുമുട്ടുന്ന മൂന്ന് കുടുംബങ്ങളിലെ ദാമ്പത്യത്തിന്റെ വിള്ളലുകള്‍ പരിഹരിക്കാന്‍ ഗോപകുമാര്‍ തന്റെ സഹായിയായ കമലയോടൊപ്പം നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതല്‍. വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ദമ്പതികളുടെ മനസ് മാറ്റാന്‍ ഗോപകുമാറും കമലയും നടത്തുന്ന ശ്രമങ്ങളെ സത്യന്‍ അന്തിക്കാട് തന്റെ പതിവുശൈലിയില്‍ നര്‍മത്തിന്റെ മോമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്.

മീരാ ജാസ്മിനാണ് കമലയായി വേഷമിടുന്നത്. മുകേഷ്, വിജയരാഘവന്‍, അശോകന്‍, ഇന്നസെന്റ്, സുകന്യ, മോഹിനി, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X