മോഹന്‍ലാലിന്റെ ഭാര്യാവേഷം മീരയ്ക്ക്
രസതന്ത്രം എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വീണ്ടും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്നു.
ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് മീരയ്ക്ക്.
ആഗോളീകരണ കാലത്തെ ഭാര്യാഭര്‍ത്തൃ ബന്ധമാണ് സത്യന്‍ തന്റെ പുതിയ ചിത്രത്തിന് വിഷയമാക്കുന്നത്. പുതിയ കാലഘട്ടത്തില്‍ നവദമ്പതിമാര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് സത്യന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജനുവരിയില്‍ ചിത്രീകരണം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം അടുത്ത വിഷുവിനാണ് റിലീസ് ചെയ്യുന്നത്.
മുകേഷ്, വിജയരാഘവന്‍, മോഹിനി, ഖുശ്ബു, സീത എന്നിവരും പിന്നെ സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങളുമടങ്ങുന്ന വന്‍താരനിര ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications