സത്യന്‍-ജയറാം ഹിറ്റ്‌ ജോഡികള്‍ വീണ്ടും
നീണ്ടൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ് ജോഡികളായ ജയറാമും സത്യന് അന്തിക്കാടും വീണ്ടുമൊന്നിയ്ക്കുന്നു.
ലാളിത്യം തുളുമ്പുന്ന ചിത്രങ്ങളിലൂടെ മനം കീഴടക്കിയ സത്യന് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ദിലീപിനെയും ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രങ്ങളെടുത്തിരുന്നത്.
എന്നാല് പഴയ വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ഈ ചിത്രങ്ങളില് പലതും ശരാശരിയിലും താഴെ വിജയം മാത്രമേ നേടിയിരുന്നുള്ളൂ.
സത്യനെ പോലെയുള്ള സംവിധായകര് ജയറാമിനെ ഒഴിവാക്കിയപ്പോള് താരത്തിന്റെ കരിയര് തന്നെ പ്രതിസന്ധിയിലായിരുന്നു.
ഇപ്പോള് സൂപ്പര് ഹിറ്റായി പ്രദര്ശനം തുടരുന്ന വെറുതെ ഒരു ഭാര്യയ്ക്ക് മുമ്പുള്ള ജയറാമിന്റെ വിജയ ചിത്രം അഞ്ച് വര്ഷങ്ങള്ക്ക് മുമ്പ് പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെയായിരുന്നു.
അതെ സമയം സത്യന് അന്തിക്കാടും ചെറുതാണെങ്കിലും ഇത്തരം പ്രതിസന്ധികള് നേരിട്ടു കൊണ്ടിരിയ്ക്കുകയാണ്. സത്യന് ചിത്രങ്ങള്ള്ക്ക് പഴയ ലാളിത്യമില്ലെന്നും ആവര്ത്തന വിരസത സൃഷ്ടിയ്ക്കുന്നുവെന്നുമുള്ള വിമര്ശനങ്ങളുയരുന്നതിനിടെയാണ് ഈ ഹിറ്റ് ജോഡികള് വീണ്ടുമൊന്നിയ്ക്കുന്നത്.
അടുത്ത കാലത്തായി തന്റെ സിനിമകള്ക്ക് സ്വന്തമായി തിരക്കഥയൊരുക്കുന്ന സത്യന് പുതിയ ജയറാം ചിത്രത്തിന്റെ തിരക്കഥ പൂര്ത്തിയാക്കുന്ന തിരക്കിലാണ്.
പതിവു പോലെ സംഗീത മാന്ത്രികന് ഇളയരാജ തന്നെയാണ് ഈ സത്യന് ചിത്രത്തിനും സംഗീതമൊരുക്കുന്നത്. എന്നാല് പുതിയ സിനിമയില് നായികയായി ഒരു പുതുമുഖത്തെയാണ് സത്യന് തേടുന്നത്.
2009ന്റെ തുടക്കത്തില് തന്നെ ഈ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications