ഈ സിനിമ നന്നായി എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയുടെ മറ്റ് സിനിമകള്‍ മോശമാണോ എന്ന് സത്യരാജ്

Recommended Video

മമ്മൂട്ടിയാണ് താൻ ഈ നിലയിൽ എത്താൻ കാരണം! | filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് മടങ്ങി പോകുന്ന ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയെ വരവേല്‍ക്കാന്‍ തമിഴകവും ഒരുങ്ങിക്കഴിഞ്ഞു. റാം സംവിധാനെ ചെയ്ത ചിത്രം ഇതിനോടകം ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ 15 ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. നടന്‍ സത്യരാജ്, സംവിധായകന്‍ മിഷ്‌കിന്‍ തുടങ്ങിയവരൊക്കെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. അവിടെ വച്ച് സത്യരാജ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില പരമാര്‍ശങ്ങളാണ് ഇക്ക ഫാന്‍സിനെ ഇപ്പോള്‍ പുളകം കൊള്ളിക്കുന്നത്.

പറയാം.. പറയാം

പറയാം.. പറയാം

സത്യരാജ് മൈക്ക് എടുത്ത ഉടനെ സിനിമ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം വന്നു. സിനിമയെ കുറിച്ച് പറയുമ്പോഴേക്കും മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യം ആരാധകരില്‍ നിന്നും ഉയര്‍ന്നു.. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറയാം.. കുറച്ച് ക്ഷമിക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് സത്യരാജ് തുടങ്ങിയത്.

എനിക്ക് പാഠപുസ്തകം

എനിക്ക് പാഠപുസ്തകം

75 ഓളം സിനിമകളില്‍ വില്ലനായി അഭിനയിച്ച ശേഷമാണ് ഞാന്‍ നായകനായത്. അന്ന് എനിക്ക് സഹായകമായത് മമ്മൂട്ടി സര്‍ അഭിനയിച്ച മലയാള സിനിമകളാണ്. മമ്മൂട്ടി സര്‍ അഭിനയിച്ച മലയാള സിനിമകള്‍ റീമേക്ക് ചെയ്ത് അഭിനയിച്ച് അഭിനയിച്ചാണ് വില്ലനായ ഞാന്‍ നായകനായത്.

അപ്പോള്‍ മറ്റ് സിനിമകളോ..

അപ്പോള്‍ മറ്റ് സിനിമകളോ..

പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടി സര്‍ തകര്‍ത്തഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല. അപ്പോള്‍ മറ്റ് സിനിമകളില്‍ മോശമായിരുന്നോ എന്ന ചോദ്യം വരും. അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ച് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല.

ഇപ്പോഴും പുതുമുഖമാണ് മമ്മൂട്ടി

ഇപ്പോഴും പുതുമുഖമാണ് മമ്മൂട്ടി

അടുത്തിടെ ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ ഡബ്ബിങിന് വേണ്ടി പോയപ്പോള്‍ മമ്മൂട്ടി സാറിനെ കണ്ടിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങിനായി വന്നതായിരുന്നു. എന്നെ കണ്ടതും പിടിച്ചിരുത്തി ഒരു പുതുമുഖ നടന്‍ പറയുന്ന കൗതുകത്തോടെ അതിലെ ടോണുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു- സത്യരാജ് പറഞ്ഞു.

പേരന്‍പില്‍ മമ്മൂട്ടി

പേരന്‍പില്‍ മമ്മൂട്ടി

അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരന്‍പ്. മമ്മൂട്ടിയെ കൂടാതെ അഞ്ജലി, അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. യുവന്‍ ശങ്കര്‍ രാജിന്റേതാണ് സംഗീതം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X