ഇന്ത്യയ്ക്കു പുറമെ ചൈനയിലും താരമായി ബാഹുബലിയുടെ കട്ടപ്പ! കാണൂ
എസ് എസ് രാജമൗലി സംവിധാനം ബാഹുബലി എന്ന ചിത്രത്തിന് പ്രേക്ഷകര് നല്‍കിയ സ്വീകാര്യത വാക്കുകള്‍തീതമാണ്. സിനിമയ്‌ക്കെന്ന പോലെ ചിത്രത്തിലെ കഥാപാത്രങ്ങളെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്നു. ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസ് എന്ന നടന്‍ ജനപ്രിയ താരമായപ്പോള്‍ അതിലെ മറ്റു കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു.
സത്യരാജ് അഭിനയിച്ച കട്ടപ്പയെന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ബാഹുബലിയ്‌ക്കൊപ്പം സഹപോരാളിയായുളള കട്ടപ്പയെ സത്യരാജ് അതിഗംഭീരമായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെന്ന പോലെ ചൈനയിലും കട്ടപ്പ താരമായിരിക്കുകയാണ്.

ചൈനയില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് അവിടത്തെ പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ബാഹുബലിയെക്കാളും കട്ടപ്പയ്ക്കാണ് ചൈനയില്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കട്ടപ്പയുടെ വസ്ത്രധാരണത്തിനും മികച്ച അഭിപ്രായങ്ങളാണ് സിനിമാ പ്രേമികള്‍ പറയുന്നത്. ചൈനയിലെ ഷോപ്പുകളില്‍ കട്ടപ്പയുടെത് പോലെയുളള വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ വരെ ആളുകള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന് വലിയ അഡ്വാന്‍സ് ബുക്കിംഗാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെന്ന പോലെ വിദേശത്തും മികച്ച സ്വീകരണമാണ് ബാഹുബലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമിര്‍ഖാന്‍ ചിത്രങ്ങളായ പികെ, ത്രീ ഇഡിയറ്റ്‌സ്,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ചെെനയിലെ തിയ്യേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിനെന്ന പോലെ രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.


Click it and Unblock the Notifications











